ആദ്യ പകുതിയിൽ താരമായി വലൻസിയ , ഇക്വഡോർ രണ്ടു ഗോളുകൾക്ക് മുന്നിൽ|Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ഉത്ഘാടന മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയർക്കെതിരെ ഇക്വഡോർ ഗോളുകൾക്ക് മുന്നിൽ.ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്തും ആതിഥേയരായ ഖത്തർ 50-ാം സ്ഥാനത്തുമാണ്. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഖത്തർ വലയിൽ ഇക്വഡോർ പന്തെത്തിച്ചു .എന്നർ വലൻസിയ പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ ഇക്വഡോറിന്റെ സർവാധിപത്യമാണ് കാണാൻ സാധിച്ചത്. ഇക്വഡോർ മുന്നേറ്റ നിര താരങ്ങൾ നിരന്തരം ഖത്തർ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.മത്സരത്തിന്റെ 15 ആം മിനുട്ടിൽ ഇക്വഡോർ മുന്നിലെത്തി. ക്യാപ്റ്റൻ ഇന്നർ വലൻസിയയെ ഖത്തർ കീപ്പർ സാദ് അൽ ഷീബ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ഇക്വഡോർ ക്യാപ്റ്റൻ തന്നെ ഗോൾ നേടി.ഗോളി സാദ് അൽ ഷീബിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.

വേൾഡ് കപ്പിലെ ആദ്യ ഗോൾ ഇന്നർ വലൻസിയയുടെ പേരിൽ രേഖപെടുത്തുകയും ചെയ്തു. 2014 ബ്രസീലിൽ മൂന്നു പോൾ നേടിയ വലൻസിയയുടെ വേൾഡ് കപ്പിലെ നാലാമത്തെ ഗോൾ ആയിരുന്നു ഇത്.ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ എക്വഡോര്‍ താരമായി ഇന്നർ വലന്‍സിയ.ഗോൾ വീണതിന് ശേഷം നിരന്തരം ആക്രണം അഴിച്ചുവിട്ട ഇക്വഡോർ 31 ആം മിനുട്ടിൽ രണ്ടാമത്തെ ഗോളും നേടി.വലതു വിങ്ങിൽ നിന്നും പ്രെസിയാഡോയിൽ നിന്നുള്ള ക്രോസിൽ മികച്ചൊരു ഹെഡ്ഡറിലൂടെ ഇന്നർ വലൻസിയ ഇക്വഡോറിന്റെ രണ്ടാമത്തെ ഗോളും നേടി.

ഖത്തർ ഇലവൻ: സാദ്, പെഡ്രോ, ബസ്സം, ഖൗഖി, അബ്ദുൽകരീം, ഹോമാം, അൽ-ഹൈദോസ്, കരീം, അസീസ്, അഫീഫ്, അൽമോസ്.

ഇക്വഡോർ ഇലവൻ: ഗലിൻഡസ്, പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ, പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാറ, വലൻസിയ, എസ്ട്രാഡ.

Rate this post