നെയ്മർക്ക് പരിക്കേറ്റതിൽ സന്തോഷം,നേരത്തെ തന്നെ ഗാൾട്ടിയർ പുറത്തിടണമായിരുന്നു: അവഹേളിച്ച് മുൻ ഫ്രഞ്ച് താരം

നിർഭാഗ്യം ഏറ്റവും കൂടുതൽ വേട്ടയാടുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ.പല പ്രധാനപ്പെട്ട മത്സരങ്ങളും അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമായിട്ടുണ്ട്.എത്രയോ കാലം പരിക്കു മൂലം നെയ്മർ കളത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.കരിയറിലെ ഏറ്റവും മികച്ച സമയങ്ങളാണ് അദ്ദേഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ഒരിക്കൽ കൂടി നെയ്മർക്ക് മുന്നിൽ പരിക്ക് തടസ്സമായിരുന്നു.ലില്ലിക്കെതിരെയുള്ള മത്സരത്തിൽ ലിഗ്മെന്റിന് ഇഞ്ചുറി പറ്റിയ നെയ്മർക്ക് സർജറി ആവശ്യമായി വരികയാണ്.ദോഹയിൽ വെച്ച് നടക്കുന്ന സർജറിക്ക് ശേഷം നെയ്മർ ജൂനിയർക്ക് ചുരുങ്ങിയത് നാലുമാസമെങ്കിലും വിശ്രമം വേണ്ടിവരും എന്നാണ് അറിയാൻ കഴിയുന്നത്.അതായത് ഇനി ഈ സീസണിൽ നെയ്മർ കളിക്കില്ല.

പക്ഷേ നെയ്മറുടെ പരിക്കിൽ പോലും സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ചില വ്യക്തികൾ ലോക ഫുട്ബോളിൽ ഉണ്ട്.അത്തരത്തിലുള്ള ഒരാളാണ് ഫ്രഞ്ച് താരമായിരുന്ന ക്രിസ്റ്റഫെ ഡുഗാരി.നെയ്മർ ജൂനിയർ പരിക്ക് പറ്റി പുറത്തു പോയതിൽ താൻ സന്തോഷവാനാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.നെയ്മർ നേരത്തെ തന്നെ പുറത്തിടാനുള്ള ധൈര്യം പിഎസ്ജി കോച്ച് കാണിക്കണമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.നെയ്മറെ വളരെയധികം അവഹേളിക്കുന്ന രൂപത്തിലാണ് ഇദ്ദേഹം സംസാരിച്ചത്.

നെയ്മർ ജൂനിയർക്ക് പരിക്ക് പറ്റിയ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.ഇത് ഗാൾട്ടിയറേ സംബന്ധിച്ചിടത്തോളം സുവർണ്ണാവസരമാണ്.നെയ്മറെ എടുത്ത് പുറത്ത് കളയാൻ ഉള്ള ധൈര്യം അദ്ദേഹം മുമ്പേ കാണിക്കണമായിരുന്നു.നെയ്മർ ഇല്ലാത്തതുകൊണ്ട് ടീം ഇപ്പോൾ കൂടുതൽ ബാലൻസ്ഡ് ആവും.എംബപ്പേ- മെസ്സി കൂട്ടുകെട്ടിന് തിളങ്ങാൻ കഴിയും.നെയ്മർ കളിക്കുന്നത് കാണാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും കളിരീതിയും ഡ്രിബ്ലിങ്ങുമൊക്കെ അസഹനീയമാണ് ‘ഡുഗാരി പറഞ്ഞു.

1998ല്‍ ഫ്രാൻസ് വേൾഡ് കപ്പ് നേടിയപ്പോൾ ആ ടീമിൽ ഡുഗാരി ഉണ്ടായിരുന്നു.എന്നാൽ എല്ലാവരും ഇപ്പോൾ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നു.ഒരാൾക്ക് പരിക്ക് പറ്റുമ്പോൾ എങ്ങനെയാണ് സന്തോഷിക്കാൻ കഴിയുന്നത് എന്നാണ് പലരും ഇദ്ദേഹത്തോട് ചോദിക്കുന്നത്.വളരെ മോശമായ രീതിയിലാണ് ഇദ്ദേഹം നെയ്മറെ അപമാനിച്ചിരിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Rate this post