അർജന്റീനയുടെയും ബ്രസീലിന്റെയും അഭ്യർത്ഥന ഫിഫ കേട്ടു,ലോകകപ്പ് യോഗ്യതാ മത്സരം റദ്ദാക്കി ||Brazil |Argentina

നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷനും ബ്രസീൽ ഫുട്ബോൾ അസോസിയേഷനും മത്സരം ഉപേക്ഷിക്കുന്ന കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നു. ഇപ്പോൾ ഫിഫയുടെ അനുമതി ലഭിച്ചതോടു കൂടിയാണ് ഔദ്യോഗികമായി കൊണ്ട് മത്സരം ഉപേക്ഷിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചാം തീയതി നാല് അർജന്റീന കളിക്കാർ COVID-19 പ്രോട്ടോക്കോളുകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബ്രസീലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ പ്രവേശിച്ച് കിക്ക്-ഓഫിന് തൊട്ടുപിന്നാലെ മത്സരം നിർത്തിവെപ്പിക്കുമാകയായിരുന്നു.ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ഇരു ടീമുകളും ഇതിനകം യോഗ്യത നേടിയതിനാൽ കളി അർത്ഥശൂന്യമായിരുന്നിട്ടും, മത്സരം അടുത്ത മാസത്തേക്ക് ഫിഫ പുനഃക്രമീകരിക്കുകയായിരുന്നു.

ബ്രസീലിന്റെയും അർജന്റീനയുടെയും കോൺഫെഡറേഷനുകൾ ഫിഫയുടെ ആവശ്യത്തെ എതിർത്തു കേസ് കോടതി ഫോർ ആർബിട്രേഷൻ ഓഫ് സ്‌പോർട്‌സിൽ (സിഎഎസ്) എത്തുകയും ചെയ്തിരുന്നു.ബ്രസീലിന്റെ പരിശീലകൻ ടിറ്റെയും അർജന്റീനയുടെ ലയണൽ സ്‌കലോനിയും ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പ് നടക്കുനാണ് മത്സരത്തിൽ കളിക്കാരുടെ പരിക്കുകൾക്കും സസ്പെൻഷനുകൾക്കും ഉള്ള സാധ്യതയെക്കുറിച്ച് വാചാലരായിരുന്നു.

ഖത്തറിൽ അർജന്റീന മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലും ബ്രസീൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവരുമായി ഗ്രൂപ്പ് ജിയിലാണ്.