❝ലോകകപ്പിൽ കളിയുടെ സമയം കൂട്ടില്ല, ദൈർഘ്യം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഫിഫ നിഷേധിച്ചു ❞|QATAR 2022

നാല് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നതിന് പകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താൻ തീരുമാനിച്ചതിന് ശേഷം സമീപ മാസങ്ങളിൽ ഫിഫ നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.യോഗ്യത നേടാനുള്ള കൂടുതൽ അവസരങ്ങളെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ചില സ്ഥലങ്ങളിൽ നിന്ന് ആശയത്തിന് ചില പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലുമുള്ള ആരാധകർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോൾ ഖത്തർ ലോകകപ്പിലെ മത്സരങ്ങളിൽ വലിയൊരു മാറ്റം വരുത്താൻ ഫിഫ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് 90 ൽ നിന്നും 100 മിനുട്ട് ആക്കാനുള്ള ഉദ്ദേശത്തിലാണ് ഫിഫ എന്നായിരുന്നു വാർത്തകൾ.എന്നാൽ ഫിഫ ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം കൂട്ടാൻ ആലോചിചിട്ടേ ഇല്ല എന്നും ഖത്തർ ലോകകപ്പിൽ എന്നല്ല ഒരു ടൂർണമെന്റിലും കളിയുടെ ദൈർഘ്യം കൂട്ടില്ല എന്നും ഫിഫ  പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫുട്ബോൾ മത്സരങ്ങളിൽ പന്ത് കൂടുതൽ സമയം കളിക്കുന്നില്ല എന്ന വസ്തുതയിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം വന്നതെന്നും ,CIES ഫുട്ബോൾ ഒബ്സർവേറ്ററിയുടെ അഭിപ്രായത്തിൽ, ചാമ്പ്യൻസ് ലീഗിലെ 64.7% മത്സരങ്ങളിൽ മാത്രമേ പന്ത് കളിയിൽ അവശേഷിക്കുന്നുള്ളൂ, പ്രീമിയർ ലീഗിൽ അത് 62% ആയി കുറയുന്നു. ഒരു മത്സരത്തിൽ അര മണിക്കൂർ പോലും കളി നടക്കുന്നില്ലെന്നും ബാക്കി സമയം മുഴുവൻ മറ്റു കാര്യങ്ങൾ കൊണ്ട് പാഴായി പോവുകയാണെന്നുമാണ് ഇതു വ്യക്തമാക്കുന്നത്. ഇതു പരിഹരിച്ച് കാണികൾക്ക് കൂടുതൽ മത്സരസമയം നൽകാനാണ് ഫിഫയുടെ പദ്ധതി എന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ.

അതേസമയം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഫിഫയുടെ തീരുമാനം താരങ്ങളെ വളരെയധികം ബാധിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് ഫിഫ വാർത്തകൾ നിഷേധിച്ചത്.

Rate this post