‘ഇതൊരു നാണക്കേടാണ്, തമാശയാണ്’, മാർട്ടിനെല്ലിയെ ബ്രസീൽ ടീമിലെടുത്തതിനെതിരെ മുൻ താരം |Qatar 2022 Brazil

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. ടീമിലെത്തും എന്ന് പ്രതീക്ഷിച്ച പല താരങ്ങൾക്കും ടീമിൽ ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അപ്രതീക്ഷിത താരങ്ങൾ ടീമിൽ ഇടം നേടുകയും ചെയ്തിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്നആഴ്‌സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഉൾപെടുത്താൽ പലരുടെയും നെറ്റി ചുളുച്ചിരുന്നു. പ്രത്യേകിച്ചും ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയുടെയും ഫ്‌ളെമെംഗോ സ്‌ട്രൈക്കർ ഗാബിഗോളിനെയും ടീമിൽ ഉൾപെടുത്തപ്പോൾ.ഈ സീസണിൽ ഇതുവരെ ആഴ്സണലിനായി മികച്ച ഫോമിലാണ് മാർട്ടിനെല്ലി, 18 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മൈക്കൽ അർട്ടെറ്റയുടെ ടീം.

ലോകകപ്പിനുള്ള 26 അംഗ ടീമിൽ മാർട്ടിനെല്ലിയെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ മുൻ ബ്രസീലിയൻ താരം നെറ്റോ പരിശീലകൻ ടിറ്റെയെ വിമർശിച്ചു.“ഇത് നാണക്കേടാണ്, തമാശയാണ്! എനിയ്ക്ക് ലജ്ജ തോന്നുന്നു! ഡാനി ആൽവസിന്റെ കഥ കൊണ്ടല്ല. എന്താണ് മാർട്ടിനെല്ലിയുടെ കഥ? 33 കരിയർ ഗോളുകൾ. ഇത് നാണക്കേടാണ്, ഫുട്ബോളിനോടുള്ള ബഹുമാനക്കുറവ്. ഫുട്ബോൾ എത്ര മോശമാണെന്ന് ഇത് കാണിക്കുന്നു, അത് മാന്യതയില്ലാത്തതാണ്.നിങ്ങൾ വഹിക്കുന്ന സ്ഥാനത്തിരിക്കാൻ അർഹനല്ല ടിറ്റെ. നിങ്ങൾ ഗാബിഗോളിനോട് നീതി പുലർത്തുന്നില്ല. മാർട്ടിനെല്ലി എന്താണ് യൂറോപ്യൻ ഫുട്ബോളിൽ ചെയ്‌തത്‌? ആഴ്‌സണൽ ചാമ്പ്യൻസ് ലീഗിൽ പോലുമില്ല. ഇതൊരു ദുര്യോഗമാണ്.” നെറ്റോ പറഞ്ഞു.

ഫ്ലെമെംഗോ താരം ഗാബിഗോളിണ് ഇ ടീമിൽ എടുക്കാത്തതാണ് നെറ്റോയെ കൂടുതൽ നിരാശനാക്കിയത്.ഈ സീസണിൽ ഫ്ലെമെംഗോയ്ക്കായി 62 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും അഞ്ച് അസിസ്റ്റുകളും ഗാബിഗോൾ നേടിയിട്ടുണ്ട്. ഗാബിഗോളിന് മുന്നേ ആഴ്സണൽ ആക്രമണകാരിയെ വിളിക്കാനുള്ള ടിറ്റെയുടെ തീരുമാനം ലജ്ജാകരമാണെന്ന് നെറ്റോ പറഞ്ഞു.കോപ്പ ലിബർട്ടഡോസ് ഫൈനലിൽ ഫ്‌ളെമെംഗോ താരം ഗോൾ നേടിയിരുന്നു . വിനീഷ്യസ് ജൂനിയർ, നെയ്മർ ,ആൻറണി.റിച്ചാർലിസൺ എന്നിവരടങ്ങിയ ബ്രസ്ക്സിൽ മുന്നേറ്റ നിരയിൽ മാർട്ടിനെല്ലിക്ക് സ്ഥാനം ലഭിക്കാൻ ബുദ്ധിമുട്ടാണ്.

Rate this post