ഖത്തർ ലോകകപ്പിന്റെ നഷ്ടം : ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോലോ കാന്റെക്ക് വേൾഡ് കപ്പ് നഷ്ടമാവും |Qatar 2022 |N’Golo Kante

ഖത്തർ ലോകകപ്പിനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ഫ്രാൻസിന്റെയും ചെൽസിയുടെയും പവർഹൗസ് മിഡ്ഫീൽഡർ എൻഗോലോ കാന്റെ ഹാംസ്ട്രിംഗ് ഓപ്പറേഷനുശേഷം നാല് മാസത്തേക്ക് കളിക്കില്ല. ഇതോടെ 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രഞ്ച് താരത്തിന് പങ്കെടുക്കാനാകില്ല. താരം പരിക്ക് മാറാൻ ശസ്ത്രക്രിയക്ക് വിധേയനായതായി ചെൽസി കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു.

ഓഗസ്റ്റിൽ ടോട്ടൻഹാമുമായുള്ള ചെൽസിയുടെ മത്സരത്തിൽ പരിക്കേറ്റത് മുതൽ കാന്റെ ഇതുവരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.അതിനുശേഷം പരിശീലനത്തിലേക്ക് മടങ്ങിയെങ്കിലും ഇപ്പോൾ താരത്തിന്റെ പരിക്ക് കൂടുതൽ വഷളാക്കുകയും ദീർഘനാളത്തേക്ക് പുറത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുകയുമാണ്. നാല് വര്ഷം മുൻപ് റഷ്യയിൽ ഫ്രാൻസിന്റെ കിരീട വിജയത്തിൽ മിഡ്ഫീൽഡർ വലിയ പങ്കാണ് വഹിച്ചിരുന്നത്. എത്ര മികച്ച പകരക്കാർ ഉണ്ടെന്ന് പറഞ്ഞാലും കാന്റയുടെ അഭാവം ഫ്രഞ്ച് ടീമിന് വലിയ പ്രഹരമായിരിക്കും.കാന്റെ ഇല്ലാതെ ചെൽസിയോ ഫ്രാൻസോ ഒരു ട്രോഫി കൈക്കലാക്കുമെന്ന് സങ്കൽപ്പിക്കാൻ ഒരുപോലെ ബുദ്ധിമുട്ടാണ്.അവസാന മൂന്നു സീസണുകളിൽ പരിക്ക് മൂലം മുൻ ലെസ്റ്റർ താരം 50 ലതികം മത്സരങ്ങൾ നഷ്ടപെടുത്തിയിട്ടുണ്ട്.

2016 ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് മാറിയതിനുശേഷം കാന്റെ ചെൽസിയുടെ ഒരു പ്രധാന ഫസ്റ്റ്-ടീം കളിക്കാരനായിരുന്നു, എന്നാൽ ഈ സീസണിൽ വെറും രണ്ടു മത്സരങ്ങളിൽ മാത്രമാണ് 31 കാരന് കളിക്കാൻ സാധിച്ചത്.തന്റെ രാജ്യത്തിനായി 53 മത്സരങ്ങൾ കളിച്ച അദ്ദേഹം ഫ്രാൻസിന്റെ ഏറ്റവും പ്രധാന താരം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് പതുക്കെ സുഖം പ്രാപിക്കുന്ന യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ ഫിറ്റ്നസിലും ദെഷാംപ്സ് ആശങ്കയുണ്ട്.അതായത് നാല് വർഷം മുമ്പ് ടൂർണമെന്റിൽ വിജയിക്കാൻ സഹായിച്ച രണ്ട് പ്രധാന മിഡ്ഫീൽഡർമാർ ഇല്ലാതെ ഫ്രാൻസിന് നവംബർ 21 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ലോകകപ്പ് ആരംഭിക്കേണ്ടി വരും.

ചിരിച്ചു കൊണ്ട് കഴുത്ത റക്കുന്ന നിഷ്കളങ്കനായ കൊല യാളി എന്നാണ് ആരാധകർ കാന്റെയെ വിശേഷിപ്പിച്ചത്.കാന്റെയെ താരം വർത്തമാന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡർ ആയിട്ടാണ് കാണുന്നത്.പ്രതിരോധവും ആക്ര മണവും ഒരു പോലെ കൈകാര്യം ചെയ്യുന്ന കാന്റെ മൈതാനത്തിന്റെ എല്ലാ കോണിലും എത്തുകയും ചെയ്യും. എതിർ ടീമിന്റെ നീക്കങ്ങളെ തന്റെ ഊർജ്ജവും, ബുദ്ധിയും,വിഷനും ,വേഗതയും സമന്വയിപ്പിച്ച് കാന്റെ പിടിച്ചു കെട്ടിയിടും. വേഗതയുള്ള ഓട്ടത്തിലൂടെ കൌണ്ടർ അറ്റാക്കുകൾക്ക് നേതൃത്വം ചെയ്യും കാന്റെ .ലോക ഫുട്ബോളിൽ തന്റെ റോൾ ചെയ്യാൻ മികച്ചവൻ ആരുമില്ല എന്ന് തെളിയിക്കുന്ന പ്രകടനം ഈ ഫ്രഞ്ച് താരത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്.

2015 -16 സീസണിൽ ലെസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് വിജയത്തിലൂടെ ഏവരുടെയും ശ്രദ്ധയാകർഷിച്ച കാന്റെയുടെ വളർച്ച പെട്ടെന്നായിരുന്നു. പിന്നീട് ചെൽസിയിലും ഫ്രാൻസിലും സ്ഥിരതയാർന്ന പ്രകടനം കൊണ്ട് തന്റെ ഉറപ്പിച്ചു. ക്ലോഡ് മക്ലേലക്ക് ശേഷം ആ പൊസിഷനിൽ ഏറ്റവും ഫലപ്രദമായ ഒരു താരം കൂടിയാണ് കാന്റെ.2017ൽ ചെൽസിക്ക് ഒപ്പവും പ്രീമിയർ ലീഗ് കിരീടം. 2018ൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഫ്രാൻസിനെ എത്തിച്ച ലോകകപ്പ് കിരീടത്തിലും കാന്റെയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. 2019ൽ ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ചാമ്പ്യൻസ് ലീഗും, ക്ലബ് ലോകകപ്പ് സ്വന്തമാക്കി.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, ലോകകപ്പ് എന്നിവ നേടിയ നാല് കളിക്കാരിൽ ഒരാളായി മാറി എൻ ഗോലോ കാന്റെ.

Rate this post