വിനീഷ്യസ് ജൂനിയർ ഇതിഹാസ താരം റൊണാൾഡോയെ ഓർമിപ്പിക്കുമ്പോൾ|Vnicius Jr |Ronaldo

ഫുട്‌ബോൾ ചരിത്രത്തിൽ ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ നസാരിയോയെക്കാൾ മികച്ച സ്‌ട്രൈക്കറെ കാണിച്ചു തരുന്നത് കുറച്ചു വിഷമം പിടിച്ച പണി തന്നെയായിരിക്കും.റയൽ മാഡ്രിഡിനും ബാഴ്‌സയ്ക്കും വേണ്ടി കളിച്ച ബ്രസീലിയൻ താരത്തിന്റെ ഡിഫൻഡർമാരെയും കീപ്പർമാരെയും റൺവേ കൗണ്ടർ അറ്റാക്കുകളിൽ വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ ഇന്നും മായാതെ ആരാധകരുടെ മനസ്സിലുണ്ട്.

റൊണാൾഡോക്ക് ശേഷം വരുന്ന പല സ്‌ട്രൈക്കർമാരും അദ്ദേഹത്തിൽ നിന്നും എന്നും പഠിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം കൂടിയായിരിക്കും ഇത്.അദ്ദേഹത്തെ ആരാധിക്കുകയും അനുകരിക്കാനുള്ള സമ്മർദ്ദം അനുഭവിക്കുകയും ചെയ്ത യുവതാരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയർ. അതിനുള്ള സമ്മർദം ഒരുപക്ഷേ മാധ്യമങ്ങളും മറ്റ് ബാഹ്യ സ്വാധീനങ്ങളും മൂലമാകാം. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഷൂട്ടിംഗിന്റെ കാര്യത്തിൽ ലക്ഷ്യമില്ലായ്മ കാരണം ക്രൂരമായ വിമർശനങ്ങൾക്ക് താരം വിധേയനായിട്ടുണ്ട്. ലാ ലീഗയിൽ സെൽറ്റ വിഗോക്കെതിരെ ലൂക്കാ മോഡ്രിച്ചിന്റെ ഗംഭീരമായ പാസ് പിടിച്ചെടുത്ത് വിനീഷ്യസ് ഒരു പെർഫെക്റ്റ് മാൻ-ടു-മാൻ കൗണ്ടർ അറ്റാക്കിങ് ഗോൾ നേടിയിരുന്നു.

ലോങ്ങ് പാസ് സ്വീകരിച്ച വിനി ഡിഫൻഡറെയും മറികടന്ന് സെൽറ്റയുടെ ഗോൾകീപ്പറായ മാർഷെസിനെ കബളിപ്പിച്ച് മനോഹരമായി പന്ത് വലയിലാക്കി.ആ സാഹചര്യത്തിൽ അദ്ദേഹത്തിന് നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു, എന്നാൽ വിനി ഏറ്റവും മികച്ചത് തിരഞ്ഞെടുത്തു. ഗോൾ കീപ്പറെ ഡ്രിബ്ബിൽ ചെയ്ത് പിന്നിലാക്കി ഒഴിഞ്ഞ നെറ്റിൽ ചിരിച്ചു കൊണ്ട് പന്ത് തട്ടിയിട്ടു. ഈ ഗോൾ പലരെയും കുറച്ചു വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി. റൊണാൾഡോ നേടുന്ന ഗോളിന്റെ അതെ ഭംഗി വിനിയുടെ ഗോളിനുണ്ടെന്ന് പലരും പറഞ്ഞു.”ഞാൻ എപ്പോഴും റൊണാൾഡോയുടെ വീഡിയോകൾ കാണും, ഞാൻ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ എപ്പോഴും പറയും എതിരാളിയെ തോൽപ്പിക്കാനുള്ള എളുപ്പവഴി ഇതാണ് എന്ന്” റയൽ മാഡ്രിഡിനായി സീസണിലെ തന്റെ ആദ്യ ഗോൾ നേടിയ ശേഷം വിനീഷ്യസ് മാധ്യമങ്ങളോട് സംസാരിച്ചു.

ഈ സീസണിൽ ഇതുവരെ മികച്ച രണ്ടു അസിസ്റ്റുകളും വിനീഷ്യസ് നേടിയിരുന്നു. യൂറോപ്യൻ സൂപ്പർകപ്പിൽ ബെൻസീമക്ക് കൊടുത്തതും രണ്ടമത്തേത് അൽമേരിയയ്‌ക്കെതിരെ ലൂക്കാസിനു വേണ്ടി കൊടുത്തതും.സെൽറ്റയ്‌ക്കെതിരായ ഈ ഗോൾ വിനീഷ്യസ് ജൂനിയറിന്റെ വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ കഴിവുകൾ അതിവേഗം വളരുകയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ലാലിഗയും യുവേഫ ചാമ്പ്യൻസ് ലീഗും നേടിയപ്പോൾ മുൻ നിര പോരാളിയായായിരുന്നു ബ്രസീലിയൻ. കഴിഞ്ഞ സീസണിൽ 22 ഗോളുകളും 20 അസിസ്റ്റുകളും താരം നേടി.

എതിർക്കുന്ന ആരാധകവൃന്ദങ്ങളിലും എതിരാളികളുടെ പ്രതിരോധത്തിലും വിനി ഭയം ഉണർത്താൻ തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ മത്സരത്തിൽ സെൽറ്റ ആരാധകർ വിനിഷ്യസിന് പന്ത് കിട്ടുമ്പോഴെല്ലാം കൂവുന്നത് കാണാമായിരുന്നു.പക്ഷേ അത് ഫലിച്ചില്ല ,തന്റെ കരിയറിലെ ഈ കാര്യങ്ങൾ ഇനി വിനിയെ ബാധിക്കാത്ത ഒരു ഘട്ടത്തിലാണെന്ന് തോന്നുന്നു.അദ്ദേഹത്തിന് 22 വയസ്സ് മാത്രമേയുള്ളൂ, എന്നാൽ 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ നിർണായക ഗോൾ നേടിയതിൽ അദ്ദേഹത്തിന് ഇതിനകം അഭിമാനിക്കാം. വിനിഷ്യസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി കഴിഞ്ഞ സീസണിലെ മിന്നുന്ന ഫോം നിലനിർത്തുക എന്നതാണ്.കൂടെ മൂന്നു മാസത്തിനു ശേഷം ആരംഭിക്കുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിയൻ ടീമിന് വണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുക എന്നതും.

Rate this post