സ്പാനിഷ് ദേശീയ ടീമിലേക്ക് തിരിച്ചെത്തണം , ഖത്തർ ലോകകപ്പ് കളിക്കാൻ സെർജിയോ റാമോസ് |Qatar 2022 |Sergio Ramos

കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾ സ്പാനിഷ് വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസിന് അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ വര്ഷം റയൽ മാഡ്രിഡിൽ നിന്നും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിൽ എത്തിയെങ്കിലും പരിക്ക് മൂലം അതികം മത്സരങ്ങൾ കളിക്കാനും കഴിഞില്ല. പരിക്കിന്റെ പിടിയിൽ ആയതോടെ യൂറോ 2020 നല്ല സ്പാനിഷ് ടീമിൽ നിന്നും പുറത്താവുകയും ചെയ്തു.

എന്നാൽ ഇപ്പോൾ മാസങ്ങൾ നീണ്ട പരിക്കിന് ശേഷം സെർജിയോ റാമോസ് ഒടുവിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ ജീവിതം ആസ്വദിക്കുകയാണ്.ഈ സീസണിൽ ഇതുവരെ നടന്ന നാല് മത്സരങ്ങളിലും കളിച്ച 36 കാരൻ നാന്റസിനെതിരായ ട്രോഫി ഡെസ് ചാമ്പ്യൻസ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. 4 -0 ത്തിനു വിജയിച്ച മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു.കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ തന്റെ പുതിയ ത്രീ-മാൻ ബാക്ക്‌ലൈനിൽ പ്രെസ്‌നെൽ കിംപെംബെയ്ക്കും മാർക്വിനോസിനും ഒപ്പം റാമോസിനെയാണ് വിന്യസിക്കുന്നത്. ശക്തമായ പ്രതിരോധ നിരയുടെ മികവ് മുന്നേറ്റ നിരയിൽ കൈലിയൻ എംബാപ്പെ, നെയ്മർ, ലയണൽ മെസ്സി എന്നിവരുടെ കളിയെയും സ്വാധീനിച്ചു.നാല് ഗെയിമുകൾ, നാല് വിജയങ്ങൾ, 21 ഗോളുകൾ, മൂന്ന് വഴങ്ങി ഇതാണ് ഈ സീസണിൽ പിഎസ്ജി യുടെ റെക്കോർഡ്.

കഴിഞ്ഞ സീസൺ റാമോസിനെ സംബന്ധിച്ചിടത്തോളം വളരെ മോശമായിരുന്നു. അദ്ദേഹത്തിന് PSG വിടാമെന്ന നിർദ്ദേശങ്ങൾ പോലും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതെല്ലാം പഴയതാണ്. കാരണം അദ്ദേഹം ആ വിമർശനങ്ങളെയെല്ലാം പ്രശംസയാക്കി മാറ്റിയിരിക്കുകയാണ്. ഗാൽറ്റിയറിന്റെ സ്റ്റാർട്ടർ എന്നതിനൊപ്പം പാരിസിലെ ഏറ്റവും മുതിർന്ന താരം കൂടിയായ റാമോസ് ഒരു നേതാവിന്റെ റോളിലാണുള്ളത്.പാരീസ് ഡ്രസ്സിംഗ് റൂമിനെ ഇളക്കിമറിച്ച ‘പെനാൽറ്റിഗേറ്റിന്’ ശേഷം എംബാപ്പെയും നെയ്മറും തമ്മിലുള്ള പിരിമുറുക്കം ഇല്ലാതാക്കുന്നതിൽ ഡിഫൻഡർ പ്രധാനിയായിരുന്നുവെന്ന് ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തിരുന്നു.രണ്ട് താരങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ക്ലബ് ഇടപെടുന്നതിന് മുമ്പ് റാമോസ് ആദ്യം മധ്യസ്ഥത വഹിക്കാൻ രംഗത്തെത്തിയിരുന്നു.

റാമോസിന്റെ മുന്നിലുള്ള ലക്ഷ്യം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.ഖത്തറിലെ ലോകകപ്പ് ആരംഭിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ ദേശീയ ടീമിൽ തിരിച്ചെത്താം എന്ന ഉറച്ച വിശ്വാസം ഡിഫെൻഡർക്കുണ്ട്.ഒന്നര വർഷം മുൻപാണ് താരം ലാ റോജയ്‌ക്കായി അവസാനമായി കളിച്ചത് . ഈ ഫോം തുടരുകയാണെങ്കിൽ പരിശീലകൻ ലൂയിസ് എൻറിക്വെയുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് വെറ്ററൻ. കഴിഞ്ഞ വര്ഷം മാർച്ചിൽ കൊസോവോയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.റയൽ മാഡ്രിഡിലെ തന്റെ അവസാന സീസണിൽ കളിക്കുമ്പോഴാണ് താരം സ്പാനിഷ് ജേഴ്സിയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

പരിക്കുകകൾ നിരന്തരമായി വേട്ടയാടിയപ്പോൾ തന്റെ ക്ലബ്ബിനായി കളിക്കുന്നതിൽ നിന്ന് ടയുക മാത്രമല്ല ദേശീയ ടീമിലെ അവസരവും നഷ്ടപ്പെടുത്തി.കഴിഞ്ഞ സീസണിൽ മൂന്ന് കാൽമുട്ടിനേറ്റ പരിക്കിന് ശേഷം പിഎസ്ജിക്ക് വേണ്ടി 13 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്.റാമോസ് PSG യുടെ ഒരു പ്രധാന കളിക്കാരനാകാൻ മാത്രമല്ല ശ്രമിക്കുന്നത് അഞ്ചാം ലോകകപ്പ് കളിക്കാനുള്ള തന്റെ സ്വപ്നത്തിനായി പോരാടാനും തയ്യാറാണ്. 2005 മുതൽ ദേശീയ ടീമിനായി ജേഴ്സിയണിയുന്ന റാമോസ് അവർക്കായി 180 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post