റൊണാൾഡോ തിയേറ്റർ ഓഫ് ഡ്രീംസിൽ തന്റെ അവസാന മത്സരമാണോ കളിച്ചത് ?|Manchester United

പുതിയ ബോസ് എറിക് ടെൻ ഹാഗിന്റെ കീഴിലുള്ള ആദ്യ വിജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ചിരവൈരികളായ ലിവർപൂളിനെതിരെ 2-1 ന്റെ ഉജ്ജ്വല വിജയമാണ് യുണൈറ്റഡ് നേടിയത്. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപെടുത്തിയിരുന്നില്ല. മത്സരത്തിന്റെ 85-ാം മിനിറ്റിൽ ആണ് റൊണാൾഡോയെ ഇന്നലെ മൈതാനത്തിറക്കിയത്.

അതിനിടയിൽ റൊണാൾഡോ തിയേറ്റർ ഓഫ് ഡ്രീംസിൽ തന്റെ അവസാന മത്സരമാണോ കളിച്ചത് എന്ന ചോദ്യങ്ങൾ ഉയരുകയും ചെയ്തു.ജാഡോൺ സാഞ്ചോയും മാർക്കസ് റാഷ്‌ഫോർഡുമാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത് , മുഹമ്മദ് സലയാണ് ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത്.റൊണാൾഡോ അവസാന അഞ്ച് മിനിറ്റും സ്റ്റോപ്പേജ് ടൈമും മാത്രമാണ് കളിച്ചത്.പോർച്ചുഗൽ സൂപ്പർതാരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ ചലനാത്മകവും സ്വതന്ത്രവും ഊർജസ്വലവുമാണെന്ന് ഈ വിജയം കാണിക്കുന്നതായി തോന്നി. റൊണാൾഡോ ‘ഭാവിയിൽ ടീമിന്റെ പുരോഗതിയിൽ ഒരു പങ്ക് വഹിക്കും’ എന്ന് ടെൻ ഹാഗ് പറയുന്നുണ്ടെങ്കിലും ഡച്ചുകാരൻ റൊണാൾഡോയെക്കാൾ റാഷ്‌ഫോർഡിനെയും സാഞ്ചോയെയും ആന്റണി മാർഷ്യലിനെയും വിശ്വസിക്കുന്നുവെന്ന് തിങ്കളാഴ്ച രാത്രിയിലെ കളി തെളിയിച്ചു.

ഇതിഹാസ സ്‌ട്രൈക്കർ ഓൾഡ് ട്രാഫോർഡ് വിട്ട് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിലേക്ക് പോവുമെന്ന കിംവദന്തികൾക്കിടയിലായിരുന്നു റൊണാൾഡോയെ പരിശീലകൻ ആദ്യ ഇലവനിൽ നിന്നും പുറത്താക്കിയത്.റയൽ മാഡ്രിഡിന്റെ മുൻ സഹതാരം കാസെമിറോയെ CR7 സോഷ്യൽ മീഡിയയിൽ സ്വാഗതം ചെയ്തിട്ടില്ല. എന്നാൽ മിനിറ്റുകൾക്കുള്ളിൽ മുൻ റയൽ റാഫേൽ വരാനെ അത് ചെയ്തു.37-കാരൻ ടീമിനെയും യുണൈറ്റഡ് ആരാധകരെയും അഭിനന്ദിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.”Well done @manchesterunited 💪🏽💪🏽Thank you for your support Old Trafford 🙏🏽,” എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

ഓൾഡ് ട്രാഫോർഡ് ആരാധകർക്കുള്ള റൊണാൾഡോയുടെ ആരാധകർക്കിടയിൽ ചർച്ച വിഷയമായിരിക്കുകയാണ്. തിയേറ്റർ ഓഫ് ഡ്രീംസിൽ 37 കാരൻ അവസാന മത്സരം കളിച്ചു കഴിഞ്ഞുവോ എന്നാണ് ആരാധകർ ചിന്തിക്കുന്നത്.ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പുള്ള യുണൈറ്റഡിന്റെ അവസാന രണ്ട് മത്സരങ്ങൾ സതാംപ്ടണിനെതിരെയും പിന്നീട് ലെസ്റ്റർ സിറ്റിക്കെതിരെയും എവേ മത്സരമാണ്.സെപ്തംബർ 4 ന് ഓൾഡ് ട്രാഫോഡിൽ ആഴ്സണലിനെതിരെ ടീം കളിക്കും. അപ്പോഴേക്കും ട്രാൻസ്ഫർ വിൻഡോ അടച്ചിരിക്കും.ഇന്നലെ രാത്രി ഓൾഡ് ട്രാഫോർഡിലെ അദ്ദേഹത്തിന്റെ അവസാന മത്സരമായിരുന്നുവെങ്കിൽ, വ്യക്തിപരമായി അദ്ദേഹത്തിന് വേണ്ടിയല്ലെങ്കിലും അത് അവിസ്മരണീയമായിരുന്നു.

Rate this post