❝ലോകകപ്പ് കളിക്കാൻ യൂറോപ്പിൽ നിന്നും അഞ്ചു താരങ്ങളെ ദേശീയ ടീമിനൊപ്പം ചേർത്ത് ഘാന❞ |Ghana |Qatar 2022
ഖത്തറിൽ ലോകകപ്പ് ആരംഭിക്കാൻ ഇനി നാല് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. യോഗ്യത ഉറപ്പാക്കിയ ഓരോ രാജ്യങ്ങളും തങ്ങളുടെ ടീമിനെ ശക്തമായി പോരാടാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഘാനയുടെ ദേശീയ ടീം ഇപ്പോൾ ഖത്തറിൽ കളിക്കാൻ യോഗ്യരായ അഞ്ച് പുതിയ കളിക്കാരെ ടീമിനൊപ്പം ചേർത്തിരിക്കുകയാണ്.
ഇംഗ്ലണ്ട് അണ്ടർ 21 നു വേണ്ടി കളിച്ച ബ്രൈറ്റൺ ഡിഫൻഡർ താരിഖ് ലാംപ്റ്റെ ഹാംബർഗർ എസ്വി ജോഡികളായ സ്റ്റീഫൻ അംബ്രോസിയസ്, റാൻസ്ഫോർഡ്-യെബോഹ് കോനിഗ്സ്ഡോർഫർ . ഇരുവരും ജർമ്മനി അണ്ടർ 21-നെ പ്രതിനിധീകരിച്ചിട്ടുണ്ട്.അത്ലറ്റിക് ബിൽബാവോ താരം ഇനാക്കി വില്യംസും ഘാനക്ക് വേണ്ടി വേൾഡ് കളിക്കാൻ തയ്യാറായിരിക്കുകയാണ്.ആറ് വർഷം മുമ്പ് താൻ ജനിച്ച സ്പെയിനിനായി ഒരു സൗഹൃദ മത്സരം വില്യംസ് കളിച്ചിട്ടുണ്ട്.
ജർമ്മനി ക്ലബ് ഡാംസ്റ്റാഡിന്റെ ഫോർവേഡ് ആയ പാട്രിക് ഫൈഫർ ആണ് അഞ്ചാമത്തെ താരം.ആഫ്രിക്കൻ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനായി അഞ്ച് പേരും ദേശീയത മാറിയതായി ഘാന സോക്കർ ഫെഡറേഷൻ അറിയിച്ചു. “ഇത് നേതൃത്വവും കളിക്കാരും അവരുടെ മാതാപിതാക്കളും തമ്മിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ സമഗ്രമായ ഇടപെടലുകളെ തുടർന്നാണ്,” ഘാന സോക്കർ ബോഡി പ്രസ്താവനയിൽ പറഞ്ഞു.
ഫിഫ യോഗ്യതാ നിയമങ്ങൾ ചില സാഹചര്യങ്ങളിൽ രാജ്യത്തിൻറെ ആഗോള പ്രവാസികളിൽ നിന്ന് കളിക്കാരെ റിക്രൂട്ട് ചെയ്യാൻ രാജ്യങ്ങളെ അനുവദിക്കുന്നു. തങ്ങൾ പ്രതിനിധീകരിക്കാൻ യോഗ്യരായ ആദ്യ രാജ്യത്തിനായി ഒരിക്കലും ഒരു മത്സര ഗെയിം കളിച്ചിട്ടില്ലെങ്കിൽ, ഒരു പുതിയ ദേശീയ ടീമിലേക്ക് കൂറ് മാറാൻ കളിക്കാർക്ക് അനുവാദമുണ്ട്.
🇬🇭 | IT'S ABOUT TIME
— Black Stars 🇬🇭 (@GhanaBlackstars) July 5, 2022
– Welcome to the Black Stars, Iñaki Williams @Williaaams45 #BlackStars | #BringBackTheLove pic.twitter.com/hFoq9bBm1I
മാർച്ചിൽ നടന്ന രണ്ട് ലെഗ് പ്ലേഓഫിൽ നൈജീരിയയെ കീഴടക്കിയാണ് ഘാന നാലാമത്തെ ലോകകപ്പിന് യോഗ്യത നേടിയത്.പോർച്ചുഗൽ, ദക്ഷിണ കൊറിയ, ഉറുഗ്വായ് എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ഘാനയുടെ സ്ഥാനം.2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലെ ഏറെ വിവാദമായ ഉറുഗ്വേക്കെതിരെയുള്ള മത്സരത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഇത്തവണത്തെ ഗ്രൂപ്പ് മത്സരം.