“സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു ; ഇനി കളിക്കുക ഒഡിഷക്ക് വേണ്ടി”

ഫുട്ബോൾ ലോകത്തിൽ വളരെ അധികം ആരാധകരുള്ള ഒരു ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ ഐഎസ്‌എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന കേരള ടീം ഇത്തവണ കിരീടം നേടുമെന്നാണ്‌ മലയാളികൾ വിശ്വസിക്കുന്നത്. കൂടാതെ മികച്ച സ്റ്റാർ താരങ്ങളും സ്ട്രോങ്ങ്‌ ഡിഫെൻസും ടീമിന്റെ കരുത്താണ്‌.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ എല്ലാം നിരാശ സമ്മാനിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ യുവ താരമാണ് ടീമിനോട് വളരെ സർപ്രൈസായി വിടപറയുന്നത്.യുവ മധ്യനിര താരമായ ഗിവ്സൺ സിംഗ് ലോണിലാണ് ഒഡീഷ ടീമിലേക്ക് പോകുന്നത്.താരത്തെ ഈ ഐഎസ്‌ൽ സീസൺ അവസാനം വരെയുള്ള മെഗാ ലോണിൽ ഒഡീഷ ടീം അവരുടെ സ്‌ക്വാഡിലേക്ക് എത്തിക്കും.നേരത്തെ 2020ലെ സീസണിന് മുൻപാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് പ്രശസ്തമായ ആരോസിൽ നിന്ന് ഗിവ്സൺ എത്തിയത്

അതേസമയം സ്‌ക്വാഡിൽ നിന്നും പ്ലേയിംഗ്‌ ഇലവനിലേക്ക് അധികം അവസരം ലഭിക്കാതെ പോയ യുവ താരം അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. ആരോസ് ടീമിനായി മുൻപ് അണ്ടർ 19 ടീമിൽ അടക്കം കളിച്ചിട്ടുള്ള താരം മധ്യനിരയിൽ ഗംഭീര പ്രകടനങ്ങലാണ് കാഴ്ചവെച്ചിട്ടുള്ളത്. ഈ സീസണിന് ശേഷം താരം തിരികെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തും

മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണിൽ ഇന്ത്യൻ ആരോസിനായി നല്ല പ്രകടനം നടത്തിയിരുന്നു. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും ഗിവ്സൺ കളിച്ചിട്ടുണ്ട്.

Rate this post
Kerala Blasters