❝ലോകകപ്പിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് അർജന്റീനയുടെ കളികൾ❞| Lionel Messi |Qatar 2022

ഖത്തറിൽ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി 164 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളിൽ 30 ടീമുകളും ഏതാണെന്ന് വ്യകതമാവുകയും ഗ്രൂപ്പുകൾ തരാം തിരിക്കുകയും ചെയ്തു. 20 വർഷത്തിന് ശേഷം യൂറോപ്പിനെ മറികടന്ന് ലാറ്റിനമേരിക്ക വേൾഡ് കപ്പ് ഉയര്ത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ .

ഇത്തവണ മിന്നുന്ന ഫോമിലുള്ള അർജന്റീനക്ക് വലിയ സാധ്യതയാണ് കല്പിക്കപെടുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ സാനിധ്യവും തോൽവി അറിയാതെയുള്ള 33 മത്സരങ്ങളിലെ കുതിപ്പുമെല്ലാം ഇതിനു കാരണമാവുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ രണ്ട് കിരീടങ്ങളും (കോപ്പ അമേരിക്ക 2021, ഫൈനൽസിമ 2022) നേടിയതോടെ പ്രതീക്ഷകൾ വാനോളം ഉയരുകയും ചെയ്തു. ഇത് ലോകകപ്പിന്റെ ടിക്കറ്റ് വിലപ്പനയിലും പ്രതിഫലിക്കാൻ തുടങ്ങുകയും ചെയ്തു.

അര്ജന്റീനക്കാരെ സംബന്ധിച്ച് ഖത്തറിലേക്കുള്ള യാത്ര ഒട്ടും ചെലവ് കുറഞ്ഞതല്ല, അതിലുപരിയായി ലോകകപ്പ് അടുക്കുമ്പോൾ എല്ലാ വിലകളും കൂടും. ഇതൊക്കെയാണെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി മറികടന്ന് , ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരക്കണക്കിന് അർജന്റീനക്കാർ നവംബർ 21 മുതൽ അറബ് രാജ്യത്ത് സന്നിഹിതരാകും , അവർ ഇത് ടിക്കറ്റ് അപേക്ഷകളിൽ പ്രകടമാക്കി. വേൾഡ് കപ്പിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്ന അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം അര്ജന്റീനയുടേതാണ്.

അര്ജന്റീന കഴിഞ്ഞാൽ ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സിക്കോ, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് വരാനിരിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ പട്ടികയിലെ അടുത്ത രാജ്യങ്ങൾ.ഫൈനൽ , അർജന്റീന vs. മെക്സിക്കോ, അർജന്റീന vs. സൗദി അറേബ്യ, ഇംഗ്ലണ്ട് vs. USA, പോളണ്ട് vs അർജന്റീന എന്നിവയാണ് ടിക്കറ്റിനായി അപേക്ഷിച്ച ആരാധകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള മത്സരങ്ങൾ.

വരാനിരിക്കുന്ന ലോകകപ്പ് മെസ്സിയുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് ആരാധകർക്ക് അറിയാം. അതും ടിക്കറ്റ് ഡിമാൻഡ് കൂടാൻ കാരണമായി . ടിക്കറ്റിനു വേണ്ടി ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഈ അഞ്ചു മത്സരങ്ങൾക്കാണ്
1: ഫൈനൽ (+3 ദശലക്ഷം)
2: അർജന്റീന vs. മെക്സിക്കോ (+2.5 ദശലക്ഷം)
3: അർജന്റീന vs. സൗദി അറേബ്യ (+1.4 ദശലക്ഷം)
4: ഇംഗ്ലണ്ട് vs. യുണൈറ്റഡ് സ്റ്റേറ്റ്സ് (+1.4 ദശലക്ഷം)
5: അർജന്റീന vs. പോളണ്ട് (+1.1 ദശലക്ഷം)