“അത്‌ലറ്റിക്കോയിൽ നിന്ന് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങി അന്റോയിൻ ഗ്രീസ്മാൻ”

ഫ്രഞ്ച് ഫുട്ബോൾ താരം അന്റോയിൻ ഗ്രീസ്മാൻ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്‌സലോണയിലേക്ക് ആവേശകരമായ തിരിച്ചു വരുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നു.2021 ഓഗസ്റ്റിൽ ഒരു ലോൺ ഡീലിൽ അത്‌ലറ്റിക്കോയ്‌ക്കായിൽ ചേർന്ന ഗ്രീസ്മാൻ രണ്ടു സീസൺ ക്യാമ്പ് നൗവിൽ കളിച്ചിരുന്നു. ഇതുവരെ അത്‌ലറ്റിക്കോയ്‌ക്കൊപ്പം 22 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്.എൽ നാഷനൽ റിപ്പോർട്ട് അനുസരിച്ച് 2018 ഫിഫ ലോകകപ്പ് ജേതാവിന്റെ ലോൺ ഡീൽ നിലവിലെ സീസണിന്റെ അവസാനത്തിൽ അവസാനിക്കും.

ഗ്രീസ്മാനെ ലഭ്യമായ മത്സരങ്ങളിൽ 50% ഉപയോഗിച്ചാൽ മാത്രമേ അത്ലറ്റികോക്ക് ഫ്രഞ്ച് താരത്തെ നിലനിർത്താൻ സാധിക്കു.അവർ മാനദണ്ഡത്തിൽ എത്തിയാൽ ക്ലബ്ബിന് താരത്തെ വാങ്ങാനുള്ള ഓപ്‌ഷനിലെത്താൻ സാധിക്കും. എന്നാൽ വാങ്ങൽ വ്യവസ്ഥ സജീവമാക്കേണ്ടതില്ലെന്ന് ക്ലബ് തീരുമാനിക്കുകയാണെങ്കിൽ ഗ്രീസ്മാൻ ക്യാമ്പ് നൗവിലേക്ക് മടങ്ങിവരാം.2019-20, 2020-21 സീസണുകളിൽ ബാഴ്സലോണക്കൊപ്പം 102 മത്സരങ്ങളിൽ നിന്ന് 17 അസിസ്റ്റുകളോടൊപ്പം 35 ഗോളുകളും ഉൾപ്പെടെ 52 ഗോൾ സ്‌കോറിംഗ് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡിൽ പരിശീലകൻ ഡീഗോ സിമിയോണിയുടെ ഭാവി അനിശ്ചിതത്വത്തിലായതും ഗ്രീസ്മാൻ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്.ക്ലബിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ഗ്രീസ്മാനെ സിമിയോണിക്ക് ഇഷ്ടമാണ്.സീസണിലെ ലോസ് റോജിബ്ലാങ്കോസിന്റെ മോശം പ്രകടനം കോച്ചിന് വാൻഡ മെട്രോപൊളിറ്റാനോയിൽ തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.276 മത്സരങ്ങളിൽ നിന്ന് 141 ഗോളുകളും അസിസ്റ്റന്റ് 53 ഗോളുകളും അത്‌ലറ്റിക്കോയ്‌ക്കായി ഇതുവരെ ഗ്രീസ്മാൻ നേടിയിട്ടുണ്ട്.

ബാഴ്‌സയുടെ ഹെഡ് കോച്ച് സാവി ഹെർണാണ്ടസ് താരത്തിന്റെ തിരിച്ചു വരവിനെ സ്വാഗത ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗ്രീസ്മാന്റെ വർക്ക് റേറ്റ് തന്റെ ടീമിനെ സഹായിക്കുമെന്നും താരത്തെ തനകളുടെ സിസ്റ്റത്തിലേക്ക് അനായാസമായി സ്ലോട്ട് ചെയ്യാമെന്നും സാവിക്ക് വിശ്വാസമുണ്ട്. എന്തായാലും ഫ്രഞ്ച് താരത്തിന്റെ മടങ്ങി വരവ് ബാഴ്സക്ക് കൂടുതൽ ഗുണം ചെയ്യുമെന്നുറപ്പാണ്.

Rate this post
Antoine GriezmannAthletico madridFc Barcelona