ഹാലന്റിനെ ടീമിലെത്തിക്കുന്നതിനായി ബൊറൂസിയ ഡോർട്മുണ്ടുമായി ചർച്ചകൾ നടത്തി പ്രീമിയർ ലീഗ് വമ്പന്മാർ

നോർവേയിൽ നിന്നും വന്ന ഒരു റിപ്പോർട്ട് പ്രകാരം പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിനായി ക്ലബ്ബ് അധികൃതരോട് ചർച്ചകളിൽ ഏർപെട്ടിരുന്നു.

നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ മുൻ നിര ക്ലബ്ബുകൾ മുഴുവനും താരത്തിനായി രംഗത്തുണ്ട്. അടുത്ത വർഷം തുടക്കത്തിൽ തന്നെ ഡോർട്മുണ്ടിൽ താരത്തിന്റെ റിലീസ് ക്ലോസ് തുകയായി €75 മില്യൺ പ്രാബല്യത്തിൽ വരുന്നതാണ്.

പ്രമുഖ മാധ്യമ ഔട്ലെറ്റായ വിജി പുറത്തു വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് താരത്തിനായി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ബയേർൺ മ്യൂണിക്ക്, ജുവെന്റ്‌സ്, റയൽ മാഡ്രിഡ്, ബാഴ്‌സലോണ പിന്നെ യുണൈറ്റഡും രംഗത്തുണ്ട്.

എഡിൻസൺ കവാനിയെ നിലനിർത്താൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. പക്ഷെ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിച്ചില്ലെങ്കിൽ താരത്തിനു പറ്റിയ പകരക്കാരനാണ് ഹാലന്റ്, കൂടാതെ താരം ഇപ്പോഴും വളരെ ചെറുപ്പമാണ്.

കോവിഡ് യുണൈറ്റഡിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയെ പോലെ പണം വാരിയെറിയാനുള്ള സാമ്പത്തികമായ അടിത്തറ നിലവിൽ യുണൈറ്റഡിന് ഇല്ല.

യുണൈറ്റഡിന്റെ പരിശീലകനായ സോൾഷ്യർ കീഴിൽ ഇതിനു മുൻപ് ഹാലന്റ് കളിച്ചിട്ടുണ്ടെന്നുള്ളത് യുണൈറ്റഡിന് മുതൽകൂട്ടായേക്കും. എന്നിരുന്നാലും ഈ യുവ പ്രതിഭയ്ക്ക് ഏറ്റവും ഉചിതം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതാണെന്നും പ്രമുഖ ഫുട്‌ബോൾ പണ്ഡിറ്റുകളെല്ലാം വ്യക്തമാക്കി.

നോർവീജിയൻ സൂപ്പർ താരത്തെ ഇംഗ്ളണ്ടിലേക്കെത്തിക്കുന്നതിനായി ചെൽസിയും രംഗത്തുള്ളത് കൊണ്ട് താരത്തിനായി നല്ലൊരു പോരാട്ടം തന്നെ കാണാം. അഥവാ താരം മറ്റു യൂറോപ്യൻ വമ്പന്മാരുടെ ഓഫറുകളേ നിരസിച്ചു ഇംഗ്ളണ്ടിലേക്ക് വരുവാൻ തീരുമാനിക്കുകയാണെങ്കിൽ അത് യുണൈറ്റഡ് ആരാധകർക്ക് ഇത്തിരി കൈപ്പുള്ളതായിത്തീരും.

കാരണം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെങ്കിൽ താരം ചെൽസിയിലോ മാഞ്ചെസ്ത്വർ സിറ്റിയിലോ അവസാനം ചേർന്നേക്കും. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ ഉറ്റു നോക്കുന്ന ട്രാൻസ്ഫർ എങ്ങനെ അവസാനിക്കുമെന്ന് കാത്തിരുന്നു കാണാം.

Rate this post
Borrusia DortmundChelseaErling HaalandFc BarcelonaFc BayernJuventusLiverpoolManchester cityManchester UnitedOle Gunnar SolskjærReal Madrid