ഹാലൻഡിന്റെ ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡ് റൊണാൾഡോ, മെസ്സി, എംബാപ്പെ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ് ചാമ്പ്യൻസ് ലീഗിലെ തന്റെ ഗോൾ സ്കോറിങ് മികവ് തുടരുകയാണ്.ബയേൺ മ്യൂണിക്കിനെതിരായ ക്വാർട്ടർ ഫൈനൽ ടൈയുടെ ആദ്യ പാദത്തിൽ തന്റെ ടീമിന്റെ 3-0 വിജയത്തിൽ നോർവീജിയൻ ഫോർവേഡ് ഒരു ഗോളും ഒരു അസിസ്റ്റും നേടി സിറ്റിയുടേ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

യൂറോപ്പിലെ എലൈറ്റ് ലെവൽ മത്സരത്തിലെ തന്റെ ആദ്യ 26 മത്സരങ്ങളിൽ നിന്ന് പ്രീമിയർ ലീഗ് ടോപ്പ് സ്കോറർ 34 ഗോളുകൾ നേടി.ഈ സീസണിൽ സിറ്റിക്കായി 39-ാം മത്സരത്തിൽ നേടുന്ന 45 മത്തെ ഗോളായിരുന്നു ഇത്. ഒരു സീസണിൽ എല്ലാ കോംപെറ്റീഷനിലും ഒരു പ്രീമിയർ ലീഗ് കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡാണ് ഹാലാൻഡ് കരസ്ഥമാക്കിയത്. ഈ സീസണിൽ 16-ാം റൗണ്ടിൽ RB ലീപ്സിഗിനെ 8-0 തോൽപ്പിച്ചതിൽ അഞ്ച് ഗോളുകൾ ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 തവണ അദ്ദേഹം ഇതിനകം സ്കോർ ചെയ്തിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ചാമ്പ്യൻസ് ലീഗിൽ 26 മത്സരങ്ങൾ കഴിഞ്ഞപ്പോൾ എത്ര ഗോളുകൾ നേടിയെന്ന് നോക്കാം.187 മത്സരങ്ങളിൽ നിന്ന് 140 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് .എന്നാൽ തന്റെ ആദ്യ 26 മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ 163 മത്സരങ്ങളിൽ നിന്ന് 129 തവണ സ്കോർ ചെയ്യുകയും ചെയ്ത മെസ്സി 26 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയിട്ടുണ്ട്.ഗോൾ-ഓരോ ഗെയിമിന്റെയും അനുപാതത്തിന്റെ കാര്യത്തിൽ ഹാലാൻഡ് മറ്റാരെക്കാളും വളരെ മുന്നിലാണ്.

26 മത്സരങ്ങളിലെ അദ്ദേഹത്തിന്റെ 34 സ്‌ട്രൈക്കുകൾ ഓരോ കളിയിലും ശരാശരി 1.3 ഗോളുകൾ എന്ന നിരക്കിൽ ആണുള്ളത്.1969 നും 1977 നും ഇടയിൽ കളിച്ച ബയേൺ ഇതിഹാസം ഗെർഡ് മുള്ളർ മാത്രമേ ഈ നിരക്കിൽ ഗോളുകൾ നേടിയിട്ടുള്ളു. റൊണാൾഡോയെയും മെസ്സിയെയും സംബന്ധിച്ചിടത്തോളം, അവരുടെ ഓരോ ഗെയിമിനും ഗോളുകൾ യഥാക്രമം 0.75, 0.79 എന്നിങ്ങനെയാണ് വരുന്നത്.61 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളി ച്ച ഫ്രഞ്ച് സൂപ്പർ താരം എംബപ്പേ 40 തവണ ഗോളുകൾ നേടിയിട്ടുണ്ട്.തന്റെ ആദ്യ 26 മത്സരങ്ങളിൽ 10 ഗോളുകൾ നേടിയിട്ടുണ്ട്.

ഈ നിലയിൽ ഗോളുകൾ അടിച്ചു കൂട്ടിയാൽ സ്‌കോറിംഗ് ചാർട്ടുകളിൽ റൊണാൾഡോയെ മറികടക്കാൻ നോർവീജിയൻ താരത്തിന് സാധിക്കും. ഗോളുകളിൽ ചാമ്പ്യൻസ് ലീഗ് ഇതിഹാസങ്ങളായ കാക്ക (30), ലൂയിസ് സുവാരസ് (31), എറ്റൂ (33) എന്നിവരുടെ നേട്ടങ്ങളെ അദ്ദേഹം ഇതിനകം മറികടന്നു. വെയ്ൻ റൂണി (34), എഡിൻസൺ കവാനി (35), ഫെറൻക് പുസ്‌കാസ് (36), ഫെർണാണ്ടോ മോറിയന്റസ് (39) എന്നിവരാണ് അടുത്തത്.

Rate this post