ലോറ്റാരോ മാർട്ടിനസ് :പരിക്കേൽക്കുമോ എന്ന ഭയമുണ്ട്,ഖത്തർ ലോകകപ്പ് എത്രയും പെട്ടെന്ന് തുടങ്ങാൻ ആഗ്രഹം

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി ഒരുപാട് കാത്തിരിക്കുകയൊന്നും വേണ്ട. ഇനി കേവലം ഒരു മാസം കൂടി പിന്നിട്ടു കഴിഞ്ഞാൽ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കും.അർജന്റീന ആരാധകർ ഇത്തവണ വലിയ പ്രതീക്ഷകളോടുകൂടി നോക്കുന്ന ഒരു വേൾഡ് കപ്പ് ആണ് വരാനിരിക്കുന്നത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒരു മികച്ച ടീമിനെ തന്നെ ഇപ്പോൾ അവകാശപ്പെടാനുണ്ട്.കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഒരു പരാജയം പോലും അർജന്റീനക്ക് ഏൽക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല ഈ കാലയളവിനുള്ളിൽ വമ്പൻമാരായ ബ്രസീൽ, ഇറ്റലി എന്നിവരെയൊക്കെ കീഴടക്കിക്കൊണ്ട് കിരീടം നേടാൻ കഴിഞ്ഞതും അർജന്റീനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.

അർജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായ ലൗറ്ററോ മാർട്ടിനസ് ഒരിക്കൽ കൂടി ഖത്തർ വേൾഡ് കപ്പിന് കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇപ്പോൾ തന്നെ വേൾഡ് കപ്പ് ആരംഭിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്. പുതുതായി TYC ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇപ്പോൾ തന്നെ വേൾഡ് കപ്പ് ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പക്ഷേ ഖത്തർ വേൾഡ് കപ്പ് നിങ്ങളിലേക്ക് വരുന്നത് വരെ ക്ലബ്ബുകളിൽ നമ്മൾ സാധാരണ രൂപത്തിൽ കളിക്കേണ്ടതുണ്ട്. പരിക്കേൽക്കുമോ എന്ന ഭയത്തോടെ കൂടി കളിക്കാൻ തുടങ്ങിയാൽ ഒരുപക്ഷേ നിങ്ങളുടെ തലച്ചോർ നിങ്ങൾക്കെതിരെ തന്നെ പ്രവർത്തിച്ചേക്കാം ‘ ലൗറ്ററോ മാർട്ടിനസ് പറഞ്ഞു.

അർജന്റീനയെ സംബന്ധിച്ചിടത്തോളം പരിക്ക് ഇപ്പോൾ വളരെയധികം ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. പ്രധാനപ്പെട്ട താരങ്ങളായ ഡി മരിയ,ഡിബാല എന്നിവർ പരിക്കിന്റെ പിടിയിലാണ്. എന്നാൽ അവർ ഖത്തർ വേൾഡ് കപ്പിന് ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ലൗറ്ററോ പറഞ്ഞിട്ടുണ്ട്.