‘മറ്റൊരു ലോകകപ്പ് കളിക്കുമെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല’ :നെയ്മർ |Qatar 2022 |Neyamr

2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാമ്പെയ്‌ൻ കിക്ക്‌സ്റ്റാർട്ട് ചെയ്യുമ്പോൾ ബ്രസീൽ റെക്കോർഡ് ആറാം ഫിഫ ലോകകപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്.ടീമിലെ യുവ സെൻസേഷനൽ താരങ്ങൾക്കൊപ്പം സൂപ്പർ താരം നെയ്മറിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ലോകകപ്പിൽ ബ്രസീലിന്റെ കുതിപ്പ്.പാരീസ് സെന്റ് ജെർമെയ്ൻ താരം ഈ സീസണിൽ മികച്ച ഫോമിലാണ്, നവംബർ 20 ന് ആരംഭിക്കുന്ന ടൂർണമെന്റിലും 30-കാരൻ ആ ഫോം തുടരും എന്ന വിശ്വാസത്തിലാണ് ആരാധകർ.

2022ലെ ഖത്തർ ലോകകപ്പ് നെയ്മറിന്റെ പിഎസ്ജി ടീമംഗവും അർജന്റീനിയൻ ഐക്കണുമായ ലയണൽ മെസ്സിയുടെ അവസാന ടൂര്ണമെന്റായിരിക്കും.37 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുയും അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും.എന്നാൽ രണ്ട് ഇതിഹാസങ്ങൾക്ക് പുറമെ മറ്റ് സൂപ്പർ താരങ്ങളും ഏറ്റവും മികച്ച ഫുട്ബോൾ വേദിയിൽ അവസാനമായി പങ്കെടുക്കും. അവരിൽ ഒരാളാണോ നെയ്മർ?

ബ്രസീലിയൻ പത്രമായ ‘ഒ ഗ്ലോബോ’യ്ക്ക് നൽകിയ അഭിമുഖത്തിൽ, 2022 ഖത്തർ ലോകകപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നെയ്മർ അഭിപ്രായപ്പെട്ടു.”ഞാൻ എന്റെ അവസാനത്തെ പോലെ കളിക്കും. നാളെ അറിയാത്തതിനാൽ നമുക്ക് എല്ലാ കളിയും അവസാനത്തേത് പോലെ കളിക്കാം. ഞാൻ മറ്റൊരു ലോകകപ്പ് കളിക്കുമെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല, എനിക്ക് സത്യസന്ധമായി അറിയില്ല” നെയ്മർ പറഞ്ഞു.

ഗോളുകളിൽ ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടക്കാനുള്ള അവസരം നെയ്മർക്ക് ഖത്തരിൽ ലഭിക്കും.ഫിഫയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ദേശീയ ടീമിന്റെ ചരിത്രത്തിലെ മുൻനിര സ്‌കോററായി പെലെയെ മറികടക്കാൻ മുൻ ബാഴ്‌സലോണ ഐക്കണിന് മൂന്ന് ഗോളുകൾ ആവശ്യമാണ്.നെയ്മറുടെ 75 ഗോളുമായി താരതമ്യപ്പെടുത്തുമ്പോൾ പെലെ 77 ഗോളുകൾ നേടി.”പെലെ ഫുട്ബോൾ ആണ്. പെലെ നമ്മുടെ രാജ്യത്തിന് പ്രായോഗികമായി എല്ലാം ആണ്. അദ്ദേഹത്തോട് എനിക്കുള്ള ബഹുമാനവും ആദരവും വളരെ വലുതാണ്,” അദ്ദേഹം പറഞ്ഞു.

തീർച്ചയായും ബ്രസീലിയൻ ദേശീയ ടീമിനൊപ്പം ട്രോഫി നേടുക എന്നത് നെയ്മറുടെ മനസ്സിലുണ്ട്. അതോടൊപ്പം പിഎസ്ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുക എന്ന ലക്ഷ്യവും നെയ്മറിനുണ്ട്. ഇവ രണ്ടും സ്വന്തമാക്കുന്നതിലൂടെ തന്റെ കരിയറിൽ ഇതുവരെ നേടാത്ത ഒരു നേട്ടം കൈവരിക്കാൻ ബ്രസീലിയന് സാധിക്കും-തന്റെ ആദ്യത്തെ ബാലൺ ഡി ഓർ.”എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, എനിക്ക് ജയിക്കാൻ ഇഷ്ടമാണ്. എല്ലാ ദിവസവും മികച്ചവനാകാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ ടീമംഗങ്ങളെ സഹായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, അതാണ് പ്രധാന കാര്യം. ഫുട്ബോൾ ചരിത്രത്തിൽ എന്റെ പേര് രേഖപ്പെടുത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” നെയ്മർ പറഞ്ഞു.