പെനാൽറ്റികളിൽ എതിർ കീപ്പറേക്കാൾ മികച്ച താരമാണ് ഞാനെന്ന് പറഞ്ഞുകൊണ്ടേയിരിക്കും: രഹസ്യം വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ്

കഴിഞ്ഞ കോപ്പ അമേരിക്കയിലാണ് അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പെനാൽറ്റിയിലെ മികവ് തെളിയുന്നത്.കൊളംബിയക്കെതിരെയുള്ള കോപ്പ അമേരിക്ക മത്സരത്തിൽ അർജന്റീനയെ രക്ഷിച്ചത് ഇദ്ദേഹമായിരുന്നു.മാത്രമല്ല കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു.

വേൾഡ് കപ്പിലും എമിയുടെ പെനാൽറ്റി മികവ് ഒരിക്കൽ കൂടി ഫുട്ബോൾ ആരാധകർക്ക് കാണാനായി.ഫ്രാൻസ്,നെതർലാന്റ്സ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ അർജന്റീനയെ രക്ഷിച്ചുകൊണ്ട് കിരീടത്തിലേക്ക് നയിച്ചത് ഈ ഗോൾകീപ്പറായിരുന്നു.ഗോൾഡൻ ഗ്ലൗ പുരസ്കാരവും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയിരുന്നത്.പെനാൽറ്റികളെ നേരിടാൻ ഒരു പ്രത്യേക കഴിവ് എമിക്കുണ്ട് എന്നുള്ളത് വ്യക്തമാണ്.

സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ വളരെ ലാഘവത്തോടെ കൂടിയാണ് അദ്ദേഹം പെനാൽറ്റികളെ നേരിടാറുള്ളത്.ഇതേക്കുറിച്ച് പുതിയ ഇന്റർവ്യൂവിൽ ചോദിക്കപ്പെട്ടിരുന്നു.പെനാൽറ്റികളിൽ എതിർ ഗോൾകീപ്പറേക്കാൾ മികച്ച താരമാണ് ഞാനെന്ന് പറഞ്ഞുകൊണ്ടേയിരിക്കും എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് യാതൊരുവിധ പ്രഷറുകളുമില്ല. പൊട്ടാറ്റോ ചൂടായി കഴിഞ്ഞാൽ ഓവനിൽ നിന്നും നമ്മൾ പുറത്തെടുത്തേ മതിയാവൂ.എന്റെ കൈകൾക്ക് പൊള്ളലേറ്റാൽ പോലും ഞാൻ അതിനു തയ്യാറാണ്.നിനക്ക് ഇത്തരത്തിലുള്ള സമ്മർദ്ദ ഘട്ടങ്ങൾ ഇഷ്ടമാണ്.പെനാൽറ്റിക്കിടയിൽ എതിർ ഗോൾകീപ്പറെക്കാൾ മികച്ച താരം ഞാനാണെന്ന് ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും ‘അർജന്റീന ഗോൾകീപ്പർ പറഞ്ഞു

30ൽ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി എമിലിയാനോ മാർട്ടിനസ് കളിച്ചിട്ടുള്ളത്.ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് ദേശീയ ടീമിൽ കഴിഞ്ഞിട്ടുണ്ട്.ഇനി ക്ലബ്ബ് തലത്തിലും അദ്ദേഹം നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post