ഞാൻ ഒരുപക്ഷേ കരഞ്ഞേക്കാം : അഭിമാനത്തോടെ കൂടി എമിലിയാനോ മാർട്ടിനസ് പറയുന്നു|Qatar 2022
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകൾ അർജന്റീന നടത്തിക്കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയാണ് അർജന്റീനയുടെ ആദ്യ മത്സരത്തിലെ എതിരാളികൾ. വരുന്ന ഇരുപത്തിരണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു തുടങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റീനയുള്ളത്.
അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു താരമാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. അർജന്റീനയുടെ ദേശീയ ടീമിന്റെ ജേഴ്സിയിൽ വളരെ കുറഞ്ഞ ഗോളുകൾ മാത്രമാണ് അദ്ദേഹം വഴങ്ങിയിട്ടുള്ളത്. പല മത്സരങ്ങളിലും ക്ലീൻ ഷീറ്റുകൾ കരസ്ഥമാക്കാൻ എമിക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പ്രകടനം ഈ വരുന്ന വേൾഡ് കപ്പിൽ അർജന്റീനക്ക് നിർണായകമായേക്കും.
ഇപ്പോഴിതാ കുറിച്ച് എമി മാർട്ടിനസ് സംസാരിച്ചിട്ടുണ്ട്. അതായത് സൗദി അറേബ്യക്ക് എതിരെയുള്ള മത്സരം തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരമായി മാറിയേക്കാം എന്നാണ് എമി പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ ദേശീയ ഗാനം കേൾക്കുന്ന സമയത്ത് താൻ ഒരുപക്ഷേ കരഞ്ഞേക്കാമെന്നും എമി കൂട്ടിച്ചേർത്തു.
‘ ഞാൻ എന്നോട് സ്വയം തന്നെ പറയാറുണ്ട്,ഞാൻ ഇത് ചെയ്തു കഴിഞ്ഞു എന്നുള്ളത്.സൗദി അറേബ്യക്ക് എതിരെയുള്ള വേൾഡ് കപ്പിലെ ആദ്യ മത്സരം ആയിരിക്കും ഒരു പക്ഷേ എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം.ഒരുപക്ഷേ അർജന്റീനയുടെ ദേശീയ ഗാനം കേൾക്കുമ്പോൾ ഞാൻ കരഞ്ഞേക്കാം.ഒരു അർജന്റീനകാരനായതിൽ അതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു ‘ ഇതാണ് എമി പറഞ്ഞിട്ടുള്ളത്.
🇦🇷 Emi Martínez on World Cup to @TheAthletic:
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 16, 2022
“I will tell myself, ‘I’ve made it’, when the first game starts against Saudi. It’s going to be the toughest game of my career.”
“Maybe when I hear the national anthem, the tears might be there. I’m just so proud to be Argentinian.” pic.twitter.com/IWiTwgtZNV
അർജന്റീന സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടത്തിൽ ഒരല്പം എളുപ്പമുള്ള മത്സരമായിരിക്കും സൗദി അറേബ്യക്കെതിരെയുള്ള മത്സരം. അതേസമയം മറ്റു രണ്ട് എതിരാളികൾ പോളണ്ട്,മെക്സിക്കോ എന്നിവരാണ്.