‘ഇത് നാണക്കേടാണെന്ന് ഞാൻ കരുതുന്നു!’ , ലോകകപ്പ് ഫൈനലിനെക്കുറിച്ച് ലയണൽ സ്കെലോണി |Lionel Scaloni
2022 ഫിഫ ലോകകപ്പ് അർജന്റീന നേടിയിട്ട് ഇന്ന് ഒരു മാസം തികയുന്നു. 2022 ഡിസംബർ 18 ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് അർജന്റീന തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പിനായുള്ള 36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.
കരിയറിലെ അവസാന അവസരത്തിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ഫിഫ ലോകകപ്പ് നേടിയത് അർജന്റീന ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി.കളി മുഴുവൻ സമയവും 2-2ന് സമനിലയിലായതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ സ്കോർ 3-3ന് സമനിലയിലായി. ഇതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന വിജയിച്ചു.
എന്നാൽ ഈ മത്സരം തനിക്ക് തൃപ്തികരമല്ലെന്നും ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീന ദേശീയ ടീമിന്റെ പരിശീലകൻ ലയണൽ സ്കലോനി.പോഡ്കാസ്റ്റ് എൽ പാർടിഡാസോ ഡി കോപ്പിന് നൽകിയ അഭിമുഖത്തിലാണ് ലയണൽ സ്കലോനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഫൈനലിന്റെ ദൃശ്യങ്ങൾ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 90 മിനിറ്റിനുള്ളിൽ അവസാന മത്സരം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ തനിക്ക് നാണക്കേടുണ്ടെന്ന് സ്കലോനി പറഞ്ഞു.
“ഞാൻ വീണ്ടും (ലോകകപ്പ്) ഫൈനൽ കണ്ടിട്ടില്ല. ഇന്ന് വരെ, 90 മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് കളി അവസാനിപ്പിക്കാൻ കഴിയാത്തത് നാണക്കേടാണെന്ന് ഞാൻ കരുതുന്നു, ”ലയണൽ സ്കലോനി പറഞ്ഞു.മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലയണൽ മെസ്സിയും 36-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയും ഗോൾ നേടിയതോടെ 79-ാം മിനിറ്റ് വരെ അർജന്റീനയെ 2-0ന് മുന്നിലെത്തിച്ചു. ഇതോടെ മത്സരത്തിൽ അർജന്റീന ഫ്രാൻസിനെ അനായാസം തോൽപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.
Lionel Scaloni: "I haven't seen the (World Cup) final again. Until today, I think it was a shame we were not able to close the game in 90 minutes." Via @partidazocope. 🇦🇷 pic.twitter.com/UN9e95FcFo
— Roy Nemer (@RoyNemer) January 17, 2023
എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഫ്രഞ്ച് സ്ട്രൈക്കർ കൈലിയൻ എംബാപ്പെ മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു. ഒരു ഘട്ടത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന അർജന്റീന പിന്നീട് മത്സരത്തിൽ കടുത്ത സമ്മർദ്ദത്തിലായി. ഈ സാഹചര്യമാണ് അർജന്റീനിയൻ പരിശീലകൻ തന്റെ വാക്കുകളിൽ സൂചിപ്പിച്ചത്.