ലയണൽ മെസ്സിക്ക് പിന്നാലെ എയ്ഞ്ചൽ ഡി മരിയയെയും സ്വന്തമാക്കാൻ ഇന്റർ മിയാമി

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ചേരാൻ ഒരുങ്ങുകയാണ്.ഈ മാസാവസാനം പിഎസ്ജി വിടുമെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച മെസ്സിക്ക് മുന്നിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിൽ നിന്ന് പ്രതിവർഷം 400 മില്യൺ യൂറോയുടെ ഓഫർ അദ്ദേഹത്തിന് ലഭിച്ചു.

എം‌എൽ‌എസ് സൈഡ് ഇന്റർ മിയാമിയും ഓഫർ വെച്ചിരുന്നു.ബാഴ്‌സലോണയിൽ വീണ്ടും ചേരുക എന്നതായിരുന്നു മൂന്നാമത്തെ ഓപ്ഷൻ. അർജന്റീനിയൻ ഐക്കണും ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ബ്ലാഗ്രാനയിൽ നിന്ന് ഒരു ഉറപ്പും ലഭിച്ചില്ല. ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ സാധ്യതയില്ലാത്തതിനാൽ, അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന് അൽ-ഹിലാലും ഇന്റർ മിയാമിയും തമ്മിൽ തീരുമാനിക്കേണ്ടി വന്നു.

അവസാനം ഇന്റർ മിയാമിയിൽ ചേരാൻ അദ്ദേഹം തീരുമാനിച്ചു.പരിചിതമായ ചില മുഖങ്ങൾ മെസ്സിക്ക് പിന്നാലെ മിയാമിയിലെത്തുമെന്ന് ഇപ്പോൾ സൂചനകളുണ്ട്.ഇന്റർ മിയാമിയിൽ ലയണൽ മെസ്സിയുടെ വരവ് ക്ലബ്ബിന്റെയും മേജർ ലീഗ് സോക്കറിന്റെയും മുഖച്ഛായ മാറ്റുമെന്നുറപ്പാണ്. പിഎസ്ജിയിൽ നിന്നും കഴിഞ്ഞ വർഷം മാത്രമാണ് എയ്ഞ്ചൽ ഡി മരിയ യുവന്റസിലെത്തിയത്. എന്നിരുന്നാലും, സീരി എ ഭീമൻമാരുമായുള്ള അദ്ദേഹത്തിന്റെ കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കും.

ഫ്രീ ഏജന്റായി മാറിയ ഡി മരിയ ഇന്റർ മിയാമിയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.മെസ്സിയുടെ സാനിധ്യം തന്നെയാണ് ഡി മരിയയുടെ തലപര്യത്തിനു പിന്നി. ഡി മരിയക്ക് പിന്നാലെ മാർക്കോ വെറാട്ടിയും ,അര്ജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡെസ് എന്നിവരും ഇന്റർ മിയമിലേക്ക് വരൻ സാധ്യതയുണ്ട്.ജോർഡി ആൽബയും സെർജിയോ ബുസ്‌കെറ്റ്‌സും ഈ മാസം ബാഴ്‌സലോണ വിടുന്നതിനാൽ സൗജന്യ ട്രാൻസ്ഫറുകളിൽ ലഭ്യമാകും. മാധ്യമപ്രവർത്തകൻ മനു കരേനോയുടെ അഭിപ്രായത്തിൽ സ്പാനിഷ് ജോഡികൾക്ക് ലയണൽ മെസ്സിക്ക് പിന്നാലെ ഇന്റർ മിയാമിയിലേക്ക് എത്തും.

Rate this post
Lionel Messi