“വമ്പൻ അബദ്ധവുമായി ഇന്റർ മിലാൻ ഗോൾ കീപ്പർ,പൊട്ടിക്കരഞ്ഞുകൊണ്ട് മൈതാനം വിട്ട് താരം”
ഇറ്റലിയിലെ സെരി എ യിൽ കിരീടം നിലനിർത്താനായി ഇറങ്ങിയ ഇന്റർ മിലാൻ വലിയ തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ ബോലോന ഇന്റ്ററിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.ഇതോടെ പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റിന്റെ വ്യക്തമായ ലീഡ് എസി മിലാന് കൈവന്നു.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ വലകുലുക്കി ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മൂസ ബരോയുടെ മികച്ച ക്രോസിൽ നിന്നു 28 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടിയ മാർകോ അർണോടോവിച് ബൊളാഗ്നക്ക് സമനില ഗോൾ സമ്മാനിച്ചു.. പിന്നീട് 81-ാം മിനിറ്റിൽ നിക്കോള സാൻസോണെയാണ് ബോലോണക്ക് ആവേശജയം സമ്മാനിച്ച ഗോൾ നേടിയത്.ജയത്തോടെ ലീഗിൽ ഒന്നാമത് എത്താനുള്ള അവസരം ആണ് ഇന്റർ ഇന്ന് നഷ്ടമാക്കിയത്. ഇനി ലീഗിൽ വെറും നാല് മത്സരങ്ങളാണ് ഉള്ളത്. അവശേഷിക്കുന്ന ആ നാല് മത്സരങ്ങളിലും ജയിച്ചാൽ പോലും കിരീട സാധ്യത ഉണ്ടാകില്ല.
Calamity !!! Inter Milan's substitute Goalkeeper just committed this howler that could cost them the Serie A title !!! 😳😳pic.twitter.com/4tEYpCvb8T
— FootballChampions (@ChampionsTV_) April 27, 2022
81 മത്തെ മിനിറ്റിൽ പെരിസിച് തനിക്ക് നേരെ എറിഞ്ഞ ത്രോ അടിച്ചകറ്റാൻ ഇന്റർ മിലാന്റെ രണ്ടാം ഗോൾ കീപ്പർ റാഡുവിനു ആയില്ല. ഇന്റർ ഗോൾ കീപ്പറുടെ വമ്പൻ അബദ്ധം മുതലെടുത്ത പകരക്കാരൻ നിക്കോള സാൻസോൻ നിസ്സാരമായി ഗോൾ നേടി ഇന്ററിന് പരാജയം സമ്മാനിക്കുക ആയിരുന്നു. ഇന്ററിന്റെ രണ്ടാം ചോയ്‌സ് ഗോൾകീപ്പർ അവർക്ക് കിരീടം നഷ്ടപ്പെടുത്തിയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്.ഗെയിമിന് ശേഷം, ഇന്റർ കളിക്കാർ വ്യക്തമായി അസ്വസ്ഥനായ റാഡുവിനെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി, പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു താരം മൈതാനം വിട്ടത്.
After the game, Inter players escorted a clearly distraught Radu to the dressing room with Dumfries going out of his way to stop the cameras recording the sobbing goalkeeper. pic.twitter.com/jriWvmGgWs
— Italian Football News 🇮🇹 (@footitalia1) April 27, 2022
34 മത്സരങ്ങളിൽ നിന്ന് 72 പോയിന്റാണിപ്പോൾ ഇന്ററിനുള്ളത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണ് എസി മിലാനുള്ളത്. 2011 ന് ശേഷം സിരി എ കിരീടം നേടാനുള്ള വര്ക്കത്തിലാണ് എസി മിലാൻ.