ബെൽജിയത്തിന്റെ സുവർണ്ണ തലമുറയ്ക്ക് അവസാനം |Qatar 2022|Blegium
ഈ ലോകകപ്പിൽ കപ്പിൽ ഏറെ പ്രതീക്ഷയോടെ വന്ന ടീമായിരുന്നു ബെൽജിയം . ലോക രണ്ടാം നമ്പർ ടീമായ അവർ പ്രതിഭകളാൽ നിറഞ്ഞ ഒരു സംഘവുമായാണ് യൂഖത്തറിൽ എത്തിയത്. കിരീട പ്രതീക്ഷയിൽ ഏറെ മുൻ നിരയിൽ ഉണ്ടായിരുന്ന റെഡ് ഡെ വിൾസ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോകേണ്ട കാഴ്ചയാണ് കാണാൻ സാധിച്ചത് .
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ക്രോയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നത് . ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന പ്രകടനം തന്നെയാണ് ബെൽജിയത്തിന്റ ഗോൾഡൻ ജനറേഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്.ബെൽജിയത്തിന്റെ സുവർണ്ണ തലമുറ അതിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പ് ആയിരുന്നു ലോകത്തിന്റെ നെറുകയിൽ എത്താനുള്ള അവരുടെ അവസാന അവസരം.മികച്ച പ്രതിഭകൾ അണിനിരന്നിട്ടും രാജ്യത്തിന് വേണ്ടി ഒന്നും നേടിക്കൊടുക്കാൻ സാധിക്കാത്തത് വലിയ നിരാശ തന്നെയാണ് ബെൽജിയം ആരാധകർക്ക് സമ്മാനിച്ചത്.
സുവർണ്ണ തലമുറയിലെ മിക്കവാറും എല്ലാ അംഗങ്ങളും വിരമിക്കൽ പ്രായത്തിലേക്ക് അടുക്കുകയാണ്. ഖത്തർ ലോകകപ്പിൽ മൂന്നു മത്സരങ്ങൾ കളിച്ച ബെൽജിയത്തിനു കാനഡക്കെതിരെ മാത്രമാണ് വിജയിക്കാൻ സാധിച്ചത്, മോറോക്കയോട് പരാജയപ്പെട്ട അവർ ക്രോയേഷ്യയോട് സമനിൽ വഴങ്ങുകയും ചെയ്തു. മൂന്നു മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് ലുകാകു അടക്കമുള്ള വമ്പൻ താരങ്ങൾ അണിനിരന്ന ബെൽജിയത്തിന് നേടാൻ സാധിച്ചത്.
Thierry Henry consoled Romelu Lukaku after Belgium were knocked out of the World Cup 💔 pic.twitter.com/DMbxrgGynu
— ESPN UK (@ESPNUK) December 1, 2022
സീനിയർ കളിക്കാർക്ക് ട്രോഫി ഉയർത്താനുള്ള തങ്ങളുടെ കഴിവിൽ വലിയ വിശ്വാസമില്ലായിരുന്നു, ലോക ചാമ്പ്യന്മാരാകാനുള്ള ഏറ്റവും നല്ല അവസരം നാല് വർഷം മുമ്പ് റഷ്യയിൽ ആയിരുന്നുവെന്ന് ക്യാപ്റ്റൻ ഈഡൻ ഹസാർഡ് പറഞ്ഞു, അവരുടെ “ഗോൾഡൻ ജനറേഷൻ” ഇപ്പോഴാണെന്ന് കെവിൻ ഡി ബ്രൂയ്‌ൻ ആണ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.30 വയസ്സിന് മുകളിലുള്ള അവരുടെ 11 കളിക്കാരെ കൊണ്ടാണ് ബെൽജിയം ഖത്തറിൽ എത്തിയത്, യുവ താരങ്ങൾക്ക് വേണ്ട അവസരം ടീമിൽ ലഭിക്കുന്നില്ല എന്നത് ടീമിന്റെ മോശം പ്രകടനത്തിന് കാരണമാണ്.മികച്ച യുവ താരങ്ങൾ ദേശീയ തലത്തിലേക്ക് ഉയർന്നു വരാത്തത് ബെൽജിയത്തിന് വലിയ തിരിച്ചടി തന്നെയാണ്.
ഈ ലോകകപ്പിൽ തന്നെ ബെഞ്ച് സ്ട്രെങ്ത്തിന്റെ കാര്യത്തിൽ മറ്റു മുൻ നിര ടീമുകളെ അപേക്ഷിച്ച് അവർ വളരെ പിന്നിലായിരുന്നു. നിലവിലുള്ള ടീമിനെ ഉടച്ചു വാർത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കുക എന്ന ദൗത്യമാണ് അവർക്ക് മുന്നിലുള്ളത്. പ്രാദേശിക ലീഗിൽ ബെൽജിയത്തിന് ധാരാളം യുവ പ്രതിഭകളുണ്ടെങ്കിലും അവർക്ക് ഒരിക്കലും അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കളിക്കാൻ അവസരം ലഭിക്കുന്നില്ല. ഫിഫയുടെ ചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട അന്തരാഷ്ട്ര കിരീടം പോലും നേടാതെ അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നാം സ്ഥാനം നേടിയ ഒരേയൊരു രാജ്യമാണ് ബെൽജിയം.
The 'old golden generation' of Belgium..👀 pic.twitter.com/cVOFVG2NgP
— The Football Arena (@thefootyarena) December 1, 2022
2018 ലോകകപ്പിൽ അവർ കിരീടത്തിനു അടുത്തെത്തിയെങ്കിലും സെമിയിൽ ഫ്രാൻസിനോട് പരാജയപെടാനായിരുന്നു വിധി. 2016 ലെ യൂറോ കപ്പിലാണ് ബെൽജിയത്തിന്റെ സുവർണ നിര ഏറ്റവും മികച്ച ടീമുമായി എത്തിയത്. ആ വർഷം ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നു അവർ. എന്നാൽ ക്വാർട്ടർ ഫൈനലിൽ താരതമ്യേന വെയിൽസ് ടീമിനെതിരെ പരാജയപെടാനായിരുന്നു സുവർണ നിരയുടെ വിധി. 2012 യൂറോയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന അവർ 2014 ലെ വേൾഡ് കപ്പിൽ ക്വാർട്ടറിൽ പുറത്തായി.2022 ലെ ഖത്തർ ലോകകപ്പ് അക്ഷരാർത്ഥത്തിൽ ബെൽജിയൻ സുവർണ്ണ തലമുറയ്ക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസാന അവസരം തന്നെയായിരുന്നു.ചരിത്രത്തിൽ പരാജയപെട്ടവരുടെ കൂട്ടത്തിലായിരിക്കും ബെൽജിയത്തിന്റെ സ്ഥാനം