” ഇനി ജീവന്മരണ പോരാട്ടങ്ങള്‍ , മോഹൻ ബഗാനെ തകർത്ത് പ്ലെ ഓഫിലേക്കുള്ള യാത്ര സുഗമമാക്കാൻ ബ്ലാസ്റ്റേഴ്‌സ് “

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ ടികെ മോഹൻ ബഗാനെ നേരിടും. ലീഗിലെ ആദ്യ മത്സരത്തിലേറ്റ കനത്ത തോൽവിക്ക് പ്രതികാരം വീട്ടുക എന്നതിനുപരി പ്ലെ ഓഫിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യമാണ് കൊമ്പന്മാർക്കുള്ളത്. കോവിഡിന് ശേഷം സമ്മിശ്ര പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. 10 മത്സരങ്ങൾ നീണ്ട വിന്നിങ് സ്ട്രീക് അവസാനിക്കുകയും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.സ്വപ്നതുല്യമായ യാത്രയിലൂടെ ഈ സീസണിൽ പോവുകയായിരുന്ന ബ്ലാസ്റ്റേഴ്സിന് കോവിഡ് അപ്രതീക്ഷിത തിരിച്ചടിയാണ് നലകിയത്.

ആരാധകർക്ക് എല്ലാം മറന്ന് ആഹ്ളാദിക്കാൻ പോന്നൊരു പ്രകടനമൊന്നുമായിരുന്നില്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായത. കോവിഡിന് പുറമെ താരങ്ങളുടെ പരിക്കും, സസ്‌പെൻഷനും എല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ പ്രതിക്കൂലമായി ബാധിക്കുകയും ചെയ്തു.എന്നാൽ പരിക്കും സസ്‍പെൻഷനും വക വെക്കാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗളിനെതിരെ നേടിയ ജയം ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നല്കിയിരിക്കുകയാണ്. ഈ വിജയം മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തി പകരും എന്ന വിശ്വാസത്തിലാണ് പരിശീലകൻ ഇവാനും ബ്ലാസ്റ്റേഴ്സും.ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ മികവ് പല കാരണങ്ങൾകൊണ്ടും ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാവുന്നില്ല എന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്.

ഐഎസ്എൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനൊപ്പം എടികെ മോഹൻ ബഗാൻ പോയിന്റ് നിലയിൽ തുല്യതയിലാണ്. അവർക്ക് ഒരു അധിക ഗെയിം കൈയിലുണ്ട് കൂടാതെ കഴിഞ്ഞ 3 മത്സരങ്ങളും തുടർച്ചയായി വിജയിച്ചു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് മത്സരങ്ങൾ ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. രണ്ട് ടീമുകളും പ്ലേ ഓഫ് മേഖലയിലായതിനാൽ വരാനിരിക്കുന്ന വിജയം തീർച്ചയായും അവരെ വ്യത്യസ്തരാക്കും.

29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹൻ ബഗാൻ ലീഗിൽ 8 തവണ ജയിച്ചപ്പോൾ 5-ന് സമനില വഴങ്ങുകയും രണ്ട് മത്സരങ്ങളിൽ മാത്രം തോൽക്കുകയും ചെയ്തു. 31 ഗോളുകൾ നേടിയപ്പോൾ 22 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഗോവയ്‌ക്കെതിരായ 2-0 ജയം ഐ‌എസ്‌എല്ലിൽ അവരുടെ തുടർച്ചയായ മൂന്നാം വിജയമായിരുന്നു.കഴിഞ്ഞ 5 ലീഗ് മത്സരങ്ങളിൽ നിന്ന് എ‌ടി‌കെ മോഹൻ ബഗാൻ 11 തവണ സ്‌കോർ ചെയ്‌തപ്പോൾ അവരുടെ പ്രതിരോധക്കാർ 4 ഗോളുകൾ വഴങ്ങുകയും ചെയ്തു. കഴിഞ്ഞ നാല് മത്സരങ്ങളിൽ അവർ ഗോൾ വഴങ്ങുകയും ചെയ്തു.

26 പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് 7 കളി ജയിച്ചപ്പോൾ 5ൽ സമനില വഴങ്ങുകയും 3 തവണ തോൽക്കുകയും ചെയ്തു. 21 ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് നേടിയപ്പോൾ 15 ഗോളുകൾ വഴങ്ങുകയും ചെയ്തു. ലീഗിൽ ഏറ്റവും കുറവ് ഗോപൽ വഴങ്ങിയ ടീമിന് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നെടുകയും അഞ്ചു ഗോളുകൾ വഴങ്ങുകയും ചെയ്തു.

കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്ന് 3 ക്ലീൻ ഷീറ്റുകൾ നിലനിർത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് നാളത്തെ മത്സരം വിജയിക്കാം എന്ന ആത്മവിശ്വാസം ഉണ്ട്.ഇരു ടീമുകളും ആകെ 17 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഇറങ്ങി. അതില്‍ നാല് ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് അവകാശപ്പെടാനുള്ളത്. എട്ട് എണ്ണത്തില്‍ എടികെ മോഹന്‍ ബഗാന്‍ വെന്നിക്കൊടി പാറിച്ചു. അഞ്ച് എണ്ണം സമനിലയില്‍ കലാശിച്ചു.

Rate this post
Kerala Blasters