“തകർപ്പൻ ജയത്തോടെ ഖത്തറിലേക്ക് അടുത്ത് ഉറുഗ്വേ , ജയത്തോടെ പ്രതീക്ഷകൾ കാത്ത് ചിലിയും , വേൾഡ് കപ്പിലേക്ക് ഒരു പടി കൂടി അടുത്ത് ഇക്വഡോർ “
എസ്റ്റാഡിയോ സെന്റിനാരിയോയിൽ വെനസ്വേലയെ 4-1 ന് തകർത്ത് ഉറുഗ്വേ 2022 ഖത്തറിലേക്കുള്ള നേരിട്ടുള്ള യോഗ്യത കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. ഒരു ജയം ഫിഫ ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യതാ സ്‌പോട്ടുകളിലേക്ക് തങ്ങളെ തിരികെ അയയ്‌ക്കുമെന്ന് ഉറുഗ്വേക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതികം സമയം പാഴാക്കാതെ തന്നെ അവർ ആദ്യ മിനുട്ടിൽ തന്നെ ലീഡ് നേടി.ക്രോസ് ശരിയായി ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ട വെനസ്വേലയാൻ ഡിഫെൻസിനെ മറികടന്ന് റോഡ്രിഗോ ബെന്റാൻകൂർ ഉറുഗ്വേയെ മുന്നിലെത്തിച്ചു.
18 ആം മിനുട്ടിൽ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിസൺ കവാനിയുടെ മികച്ചൊരു ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 23 ആം മിനുട്ടിൽ ഫകുണ്ടോ പെല്ലിസ്‌ട്രിയുടെ അസ്സിസ്റ്റിൽ നിന്നും ജോർജിയൻ ഡി അരാസ്‌കേറ്റ ഉറുഗ്വേയുടെ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ തന്നെ ലൂയിസ് സുവാരസ്,ഫെഡറിക്കോ വാൽവെർഡെ എന്നിവർക്കും ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അക്രോബാറ്റിക്സ് ഓവർഹെഡ് കിക്കിലൂടെ എഡിൻസൺ കവാനി ഉറുഗ്വേയുടെ ലീഡ് ഉയർത്തി.രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ പെലിസ്‌ട്രിയെ നഹുവൽ ഫെരാരെസി ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂയി സുവാരസ് സ്കോർ 4 -0 ആക്കി ഉയർത്തി. 65 ആം മിനുട്ടിൽ ജോസെഫ് മാർട്ടിനെസ് വെനസ്വേലയുടെ ആശ്വാസ ഗോൾ നേടി.16 മത്സരങ്ങളിൽ 22 പോയിന്റ് നേടി ഉറുഗ്വേ നാലാം സ്ഥാനത്താണ് .ഇനി രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്.
മറ്റൊരു മത്സരത്തിൽ അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ബൊളീവിയയെ 3-2ന് തോൽപ്പിച്ച് ചിലി ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി.രണ്ട് കളികൾ ബാക്കിനിൽക്കെ, 10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ ഗ്രൂപ്പിൽ 19 പോയിന്റുമായി ചിലി അഞ്ചാം സ്ഥാനത്തേക്ക് കയറി.നാല് ടീമുകൾ സ്വയമേവ ഖത്തറിലേക്ക് യോഗ്യത നേടുകയും അഞ്ചാം സ്ഥാനത്തുള്ള ടീം ഏഷ്യൻ കോൺഫെഡറേഷനിൽ നിന്നുള്ള ടീമുമായി പ്ലേ ഓഫ് കളിച്ചു വേണം ഖത്തറിലെത്താൻ .
മത്സരത്തിന്റെ 14 ആം മിനുട്ടിൽ സാഞ്ചസ് ചിലിയെ മുന്നിലെത്തിച്ചു, എന്നാൽ ബൊളീവിയ ഹാഫ് ടൈമിന് എട്ട് മിനിറ്റ് മുമ്പ് മാർക്ക് എനൗംബയിലൂടെ സമനില പിടിച്ചു.77 മിനിറ്റിന് ശേഷം മാർസെലിനോ ന്യൂനെസ് ചിലിയുടെ ലീഡ് പുനഃസ്ഥാപിക്കുകയും ചെയ്തു. 85 ആം മിനുട്ടിൽ അലക്സിസ് സാഞ്ചേസ് മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടി.രണ്ട് മിനിറ്റിനുള്ളിൽ ബൊളീവിയയുടെ ടോപ് ഗോൾ സ്‌കോറർ മാഴ്‌സെലോ മാർട്ടിൻസ് ഒരു ഗോൾ മടക്കിയെങ്കിലും ചിലി പിടിച്ചുനിന്നു. 16 മത്സരങ്ങളിൽ നിന്നും 19 പോയിന്റുമായി ചിലി ആറാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ പെറു ഇക്വഡോറിനെ സമനിലയിൽ തലച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. 16 മത്സരങ്ങളിൽ നിന്നും 25 പോയിന്റ് നേടി മൂന്നാം സ്ഥാന നേടി ഇക്വഡോർ ലോകകപ്പ് ഖത്തറിലേക്കുള്ള നേരിട്ടുള്ള യോഗ്യതയിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് .2011 നവംബറിന് ശേഷം പെറുവിനെതിരെ തങ്ങളുടെ ആദ്യ WCQ വിജയം രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ ഇക്വഡോർ രണ്ടാം മിനുട്ടിൽ തന്നെ മുന്നിലെത്തി.
📊 Así quedó la tabla de las #EliminatoriasSudamericanas tras la Fecha 16. ¡𝙐𝙣𝙖 𝙟𝙤𝙧𝙣𝙖𝙙𝙖 𝙩𝙧𝙚𝙢𝙚𝙣𝙙𝙖! 🍿🔥 pic.twitter.com/HPQmzeNXth
— CONMEBOL.com (@CONMEBOL) February 2, 2022
ഫെലിക്‌സ് ടോറസിന്റെ പാസിൽ നിന്നും മൈക്കൽ എസ്ട്രാഡ അവരെ മുന്നിലെത്തിച്ചു. എന്നാൽ 69 ആം മിനുട്ടിൽ ലൂയിസ് അഡ്വാൻകുലയുടെ നിർണ്ണായകമായ ബിൽഡ്-അപ്പ് ഗെയിമിൽ നിന്നും ഫ്ലോറസ് പെറുവിനെ ഒപ്പമെത്തിച്ചു.സമനിലയ്ക്ക് ശേഷം, പെറു, ഉറുഗ്വേയ്‌ക്ക് ഒരു പോയിന്റ് പിന്നിലായി അഞ്ചാം സ്ഥാനത്ത് ആണ്.2014 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പ് ഫൈനൽ പ്രവേശനത്തിനായുഎൽ ഒരുക്കത്തിലാണ് ഇക്വഡോർ .