കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്ത, അടുത്ത മത്സരത്തിൽ സൂപ്പർ താരം കളിക്കും |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജീക്സൻ സിംഗ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ കളിക്കും. താരം അടുത്ത മത്സരത്തിൽ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. താരം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വന്നത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പ്രീ ക്വാർട്ടർ യോഗ്യത നേടിയിരുന്നു. പ്രീ ക്വാർട്ടറിൽ കരുത്തരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിന് വേണ്ടി താരം ചൈനയിലേക്ക് പോയെന്നും അതിനാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നഷ്ടമാവുമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ താരം ചൈനയിലേക്ക് പോയിട്ടില്ലെന്നും നിലവിൽ താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തന്നെയാണ് എന്നുള്ള പുതിയ റിപ്പോർട്ടുകളും താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലുള്ള ചിത്രവും പുറത്ത് വന്നതോടെയാണ് താരം ചൈനയിലേക്ക് പോയെന്നും അടുത്ത മത്സരത്തിൽ ഉണ്ടാവില്ലെന്നുമില്ല റിപ്പോർട്ട്‌ കേവലം വ്യാജ പ്രചരണം മാത്രമാണെന്നും വ്യക്തമായത്.

ഒക്ടോബർ ഒന്നിന് ജംഷദ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ രാത്രി 8 മണിക്കാണ് പോരാട്ടം.ഉദ്ഘാടന മത്സരത്തിൽ ബദ്ധവൈരികളായ ബംഗളുരു എഫ്സിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

Rate this post