‘ഗോൾ കീപ്പറാകാൻ പറഞ്ഞാലും ഞാൻ തയ്യാറാണ്’ : ടെൻ ഹാഗ് ലെഫ്റ്റ് ബാക്കായി കളിപ്പിച്ചതിനെക്കുറിച്ച് സോഫിയാൻ അംറബത്ത്|Sofyan Amrabat 

ലീഗ് കപ്പിൽ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മൂന്നു ഗോളിന്റെ വിജയത്തോടെ വിമർശകരുടെ വായയടപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷം യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗും അദ്ദേഹത്തിന്റെ കളിക്കാരും കടുത്ത വിമർശനത്തിന് വിധേയരായി.

ശനിയാഴ്ചത്തെ ബേൺലിക്കെതിരായ വിജയത്തോടെ സമ്മർദ്ദം അൽപ്പമെങ്കിലും ലഘൂകരിക്കാൻ കഴിഞ്ഞിരുന്നു.ആദ്യ പകുതിയിൽ അലെജാൻഡ്രോ ഗാർനാച്ചോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു, ഇടവേളയ്ക്ക് മുമ്പ് കാസെമിറോ ലീഡ് ഇരട്ടിയാക്കി ഇടവേളയ്ക്ക് ശേഷം ആന്റണി മാർഷ്യൽ വിജയം ഉറപ്പിച്ചു.പുതിയ സൈനിങ്‌ മൊറോക്കൻ മിഡ്ഫീൽഡർ സോഫിയാൻ അംറബത്ത് തന്റെ പൂർണ്ണ അരങ്ങേറ്റം മത്സരത്തിൽ നടത്തിയിരുന്നു.27-കാരൻ ലെഫ്റ്റ്-ബാക്ക് പൊസിഷനിലാണ് കളിച്ചത്.

കാസെമിറോയ്ക്കും ഹാനിബാൾ മെജ്‌ബ്രിക്കും ഒപ്പം മിഡ്ഫീൽഡിലും താരത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു.“എവിടെയാണോ ടീമിന് ആവശ്യം അവിടെ കളിക്കാൻ തയ്യാറാണെന്ന് കോച്ചിനോട് ഞാൻ പറഞ്ഞിരുന്നു. ഗോൾ കീപ്പറാകാൻ പറഞ്ഞാലും ഞാൻ റെഡിയാണ്. ടീമിനെ എവിടെയാണോ സഹായിക്കാൻ പറ്റുക, അവിടെ ഞാൻ കളിക്കും. ക്രിസ്റ്റൽ പാലസിനെതിരെ ഞാൻ ലെഫ്റ്റ് ബാക്കായിരുന്നു. എനിക്ക് കുറച്ച് ഫ്രീയായി കളിക്കാൻ സാധിച്ചു.” സോഫിയാൻ അമ്രബാത്ത് പറഞ്ഞു.

“എനിക്ക് ടീമിനെ സഹായിക്കാൻ കഴിയുന്നിടത്ത് ഞാൻ കളിക്കുന്നു, ഇന്ന് അത് ലെഫ്റ്റ് ബാക്ക് ആയിരുന്നു. എനിക്ക് കുറച്ച് സ്വതന്ത്രമായ റോൾ ഉണ്ടായിരുന്നു, മിഡ്ഫീൽഡിൽ ഞാൻ കുറച്ച് കളിച്ചതായി നിങ്ങൾ കണ്ടതായി ഞാൻ കരുതുന്നു, അതിനാൽ ഇത് നല്ലതായിരുന്നു, ഇത് മികച്ചതായിരുന്നു” മിഡ്ഫീൽഡർ പറഞ്ഞു.ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നത് ഒരു ‘അതിശയകരമായ’ അനുഭവമാണെന്നും കുട്ടിക്കാലം മുതൽ താൻ ഈ നിമിഷത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ വളരെ നന്നായി കളിച്ചു, ഏറ്റവും പ്രധാനമായി, ഞങ്ങൾ 3-0 ന് വിജയിച്ചു.ഞാൻ ഒരു മണിക്കൂറോളം കളിച്ചു. ഞാൻ അതിൽ സന്തോഷവാനാണ്.” 27കാരനായ മൊറോക്കൻ താരം പറഞ്ഞു.”ഞാൻ കുട്ടിക്കാലം മുതൽ ഈ നിമിഷത്തിനായി പ്രവർത്തിക്കുകയായിരുന്നു.എന്റെ കരിയറിനും ജീവിതത്തിനും വേണ്ടി ഞാൻ വളരെ കഠിനാധ്വാനം ചെയ്തു, അതിനാൽ ഇവിടെ കളിക്കുന്നത് അതിശയകരമായിരുന്നു. ചൊവ്വാഴ്ചയായിട്ടും സ്റ്റേഡിയം നിറഞ്ഞിരുന്നു, അത് അതിശയകരമാണ്” സോഫിയാൻ പറഞ്ഞു.

Rate this post