ജയിക്കണമെന്നുറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു |Kerala Blasters

ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡുമായി കളിക്കുമ്പോൾ തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് അറുതിവരുത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.എവേ ഏറ്റുമുട്ടലുകളിൽ മുംബൈ സിറ്റി എഫ്‌സിയോടും എഫ്‌സി ഗോവയോടും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചിരുന്നു.

ഇന്ന് ഏറ്റവും താഴെയുള്ള നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെതിരെ വിജയവഴിയിൽ തിരിച്ചെത്താനും പ്ലേ ഓഫ് സ്‌പോട്ട് ഉറപ്പിക്കുന്നതിന് ഒരു പടി കൂടി അടുത്ത് പോകാനുമുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.“ഓരോ കളിയും ഞങ്ങൾക്ക് നിർണായകമാണ്. ഓരോ കളിയും പോയിന്റുകൾക്കായുള്ള വലിയ പോരാട്ടമാണ്. ഞങ്ങൾക്കെതിരെ മികച്ച കളി കളിക്കാൻ ആഗ്രഹിക്കുന്ന ടീമുകളുണ്ട്. ഇപ്പോൾ നമുക്ക് നല്ലതല്ലാത്ത ഒരു കാലഘട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു, കൃത്യമായ സമീപനത്തിലൂടെ ധീരമായി പ്രതികരിക്കുകയും പോയിന്റുകൾക്കായി പോരാടുകയും ചെയ്യേണ്ടത് ഞങ്ങളുടേതാണ്, ”കേരള ബ്ലാസ്റ്ററിന്റെ കോച്ച് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

നോർത്ത് ഈസ്റ്റ് ഒരു നല്ല എതിരാളിയാണ്, ഞങ്ങൾ ഗെയിമിനെ ഗൗരവമായി കാണുകയും വിജയവഴിയിലേക്ക് മടങ്ങുകയും വേണം. തുടർച്ചയായ രണ്ടാം സീസണിൽ പ്ലേഓഫ് സ്ഥാനം ഉറപ്പാക്കാൻ ഞങ്ങൾക്ക് രണ്ട് വിജയങ്ങൾ ആവശ്യമാണ്, അത് ക്ലബ്ബിന് നല്ലതാണ് ഇവാൻ കൂട്ടിച്ചർത്തു.നേരത്തെ ഗുവാഹത്തിയിൽ വെച്ച് ഇരു ക്ലബുകളും ഏറ്റുമുട്ടിയപ്പോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. ഇന്നും വിജയം ആവർത്തിക്കാൻ ആകും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുക.

ഇനിയും പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനം തിരികെ നേടാൻ ആകും. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്‌.അവസാന രണ്ടു മത്സരങ്ങളിൽ ഇല്ലാത്ത ലെസ്കോവിച് ഇന്ന് തിരികെ ആദ്യ ഇലവനിൽ എത്തും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ. പരിക്കേറ്റ സന്ദീപ് ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല.

ഗോൾ കീപ്പർ : പ്രഭ്‌സുഖൻ സിംഗ് ഗിൽ. പ്രതിരോധം : ഹർമൻജോത് സിംഗ് ഖബ്ര, റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ / മാർക്കൊ ലെസ്‌കോവിച്ച്, ജെസെൽ കർണെയ്‌റൊ / നിഷു കുമാർ. മധ്യനിര : കെ. പി. രാഹുൽ, ഇവാൻ കലിയൂഷ്‌നി, ജീക്‌സൺ സിംഗ്, സഹൽ അബ്ദുൾ സമദ്. ആക്രമണം : അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ്.

Rate this post