ഈസ്റ്റ് ബംഗാളിൽ നിന്നുമുള്ള വമ്പൻ ഓഫർ സ്വീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ദിമിത്രിയോസ് ഡയമെന്റക്കൊസ് | Kerala Blasters

സൂപ്പര്‍താരം ദിമിത്രിയോസ് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഈസ്റ്റ് ബംഗാള്‍ ദിമിക്ക് റിക്കാര്‍ഡ് ഓഫറാണ് നൽകിയിരിക്കുന്നത്.അടുത്ത സീസണില്‍ ദിമി ഈസ്റ്റ് ബംഗാളിനൊപ്പം ചേരുമെന്നാണ് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളായി ഐഎസ്എല്ലിലെ ടോപ് സ്‌കോറർ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള താരം കൊല്കത്തൻ ഓഫർ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.ഈ സീസണോടെ കരാർ അവസാനിക്കുന്ന താരമായതിനാൽ തന്നെ പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ കഴിയുമെങ്കിലും ദിമിത്രിയോസ് ഇതുവരെ കരാറൊപ്പിട്ടിട്ടില്ല.കഴിഞ്ഞ രണ്ടു സീസണുകളായി ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാണ് ദിമിത്രിയോസ്.

കഴിഞ്ഞ സീസണിൽ പതിമൂന്നും ഈ സീസണിലിതു വരെ പതിനഞ്ചും ഗോളുകളിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു. ഈ സീസണിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിച്ചത് ദിമിയുടെ ഗോളുകളാണ്.ഇന്ത്യയിലേക്കുള്ള ചുവടുമാറ്റം മുതൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഗ്രീക്ക് ഫോർവേഡ്.

ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും പിന്നിലേക്ക് ട്രാക്ക് ചെയ്യാനും പ്രതിരോധിക്കാനും കഴിയുന്ന ഫോർവേഡാണ് ഡയമൻ്റകോസ്. എല്ലാ മത്സരങ്ങളിലുമായി 27 ഗോളുകളും ഏഴ് അസിസ്റ്റുകളും ദിമി നേടിയിട്ടുണ്ട്. ദിമിക്ക് പകരമായി ഗോവയുടെ മൊറോക്കൻ സൂപ്പർ താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സിലെത്തും.

Rate this post