❝യൂറോ 2020 പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു ശേഷം കൈലിയൻ എംബാപ്പെ ഫ്രഞ്ച് ദേശീയ ടീമിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിച്ചു❞|Kylian Mbappe
കഴിഞ്ഞ വർഷം 2020 യുവേഫ യൂറോയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്താവുകയായിരുന്നു. ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെക്ക് നിർണായക പെനാൽറ്റി നഷ്ടമാക്കിയതാണ് തോൽവിക്ക് വഴിവെച്ചത്. പെനാൽറ്റി നഷ്ട്ടപെടുത്തിയതിന്റെ പേരിൽ വലിയ വിമർശനങ്ങൾ എംബപ്പേ നേരിടേണ്ടി വന്നു.
അതിനു ശേഷം ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് വരെ പിഎസ്ജി താരം ചിന്തിക്കുന്നു. ക്ലബ്ബിലും അന്താരാഷ്‌ട്ര തലത്തിലും മൊത്തത്തിൽ വിജയിച്ചിട്ടും നിർണായക ഘട്ടങ്ങളിൽ അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിന്റെ പേരിൽ ആരാധകർ എംബാപ്പെയെ വിമർശിച്ചു. പെനാൽറ്റി നഷ്ടപെടുത്തിയതിനു ശേഷം എംബപ്പേ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റിനെ വന്നു കണ്ടതിനെ കുറിച്ച് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
“യൂറോയ്ക്ക് ശേഷം ഞാൻ എംബാപ്പയെ കണ്ടു. പെനാൽറ്റി നഷ്ടമായതിന് ശേഷം ഫെഡറേഷൻ തന്നെ പിന്തുണച്ചില്ലെന്ന് അദ്ദേഹത്തിന് തോന്നി,ഞങ്ങൾ അഞ്ച് മിനിറ്റ് എന്റെ ഓഫീസിൽ കണ്ടുമുട്ടി. എംബപ്പേ ദേഷ്യത്തിലായിരുന്നു ,ഇനി ഫ്രഞ്ച് ടീമിനായി കളിക്കാൻ ആഗ്രാഹിക്കുന്നില്ല എന്ന് പറഞ്ഞു”.ഫിഫ ലോകകപ്പും യുവേഫ നേഷൻസ് ലീഗും (യുഎൻഎൽ) നേടിയതിന് പുറമെ ഫ്രാൻസിനായി 57 മത്സരങ്ങളിൽ നിന്ന് എംബാപ്പെ 27 ഗോളുകൾ നേടിയിട്ടുണ്ട്.
2021 ഒക്ടോബറിൽ, ഫ്രഞ്ച് ദേശീയ ടീമിനും ഹെഡ് കോച്ചുമായ ദിദിയർ ദെഷാംപ്‌സിന് ഒരു പ്രശ്‌നമുണ്ടായാൽ തനിക്ക് ഒഴിഞ്ഞുമാറാമെന്ന് എംബാപ്പെ സമ്മതിച്ചിരുന്നു. “ഫ്രഞ്ച് ദേശീയ ടീമിനായി കളിക്കാൻ ഞാൻ ഒരിക്കലും ഒരു യൂറോ പോലും എടുത്തിട്ടില്ല, എന്റെ ദേശീയ ടീമിനായി ഞാൻ എപ്പോഴും സൗജന്യമായി കളിക്കും. എല്ലാറ്റിനുമുപരിയായി, ഞാൻ ഒരിക്കലും ഒരു പ്രശ്നമാകാൻ ആഗ്രഹിച്ചില്ല,” അദ്ദേഹം എൽ’ഇക്വിപ്പിനോട് പറഞ്ഞിരുന്നു.
“ഞാൻ പ്രസിഡന്റുമായി (നോയൽ ലെ ഗ്രെയ്റ്റ്) കൂടിക്കാഴ്ച നടത്തി ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു . ഞാൻ അദ്ദേഹത്തോട് പരാതിപ്പെടാൻ പോയതാണ് . എന്നെ അപമാനിചതിനും പെനാൽറ്റി നഷ്ടപ്പെട്ടതിന് ഒരു ‘കുരങ്ങൻ’ എന്ന് വിളിക്കുകയും ചെയ്തതിനെയും. പെനാൽറ്റി നഷ്ടപെടുത്തിയതിനു ഒരിക്കലും പരാതിപ്പെടുകയില്ല. പെനാൽറ്റി, ഞാനായിരുന്നു അത് നഷ്ടപ്പെടുത്തിയത്” എംബാപ്പെ പറഞ്ഞു.