ഡി മരിയക്ക് പിന്നാലെ പിഎസ്ജിയിൽ നിന്നും മറ്റൊരു അർജന്റീന താരത്തെ കൂടി സ്വന്തമാക്കി യുവന്റസ്|PSG | JUVENTUS

യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.ഓഗസ്റ്റ് 31 വരെ യൂറോപ്യൻ ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാനും വിൽക്കാനും സാധിക്കും. ഈ സീസണിൽ നിരവധി പ്രമുഖ താരങ്ങളെ സ്വന്തമാക്കിയ യുവന്റസ് ഒരു വലിയ താരം കൂടി ടീമിലെത്തിച്ചിരിക്കുകയാണ്.

പിഎസ്ജിയുടെ അർജന്റീനിയൻ മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിനെ ടൂറിൻ ക്ലബ് സ്വന്തമാക്കിയിരിക്കുകയാണ്. ഏഞ്ചൽ ഡി മരിയക്ക് ശേഷം പിഎസ്ജി യിൽ നിന്നും യുവന്റസിലെത്തുന്ന രണ്ടാമത്തെ അര്ജന്റീന താരമാണ് പരേഡസ്.കഴിഞ്ഞ ദിവസം മിലികിനെ സ്വന്തനാക്കിയ യുവന്റസ് ഇന്ന് പെരദസിന്റെ കൂടെ ട്രാൻസ്ഫർ നടത്തുന്നതോടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ നീക്കങ്ങൾ അവസാനിപ്പിക്കും. ലോണിൽ ആകും പെരദസ് പി എസ് ജി വിട്ട് യുവന്റസിൽ എത്തുന്നത്. ഒരു വർഷം കഴിഞ്ഞാൽ 15 മില്യൺ യൂറോ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ വാങ്ങും.

പോൾ പോഗ്ബയ്ക്ക് പരിക്കേറ്റതും റാബിയോട്ടും ആർതറും ടീം വിടാൻ ഒരുങ്ങുന്നതുമാണ് 28 കാരനായ അർജന്റീന ഡിഫൻസീവ് മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ യുവന്റസിനെ പ്രേരിപ്പിക്കുന്ന ഘടകം ഫ്രഞ്ച് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ പദ്ധതികളിൽ ലിയാൻഡ്രോ പരേഡസ് ഇല്ലായിരുന്നു,ഈ സാഹചര്യം ഇരുകൂട്ടർക്കും ധാരണയിലെത്താൻ സഹായിച്ചു.എയ്ഞ്ചൽ ഡി മരിയയ്‌ക്കൊപ്പം, പി‌എസ്‌ജിയിൽ ലിയോ മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പരേഡസ്. പിഎസ്ജിയിൽ അടുത്ത സുഹൃത്തുക്കളെയും നാട്ടുകാരെയും നഷ്ടപ്പെടുന്നത് അർജന്റീന സൂപ്പർ താരത്തെപ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

അടുത്ത വർഷം കരാർ അവസാനിച്ചതിന് ശേഷം പിഎസ്ജി വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഈ ട്രാൻസ്ഫർ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.അർജന്റീനിയൻ ക്ലബ് ബോക ജൂനിയേഴ്സിൽ നിന്നാണ് പരേഡസ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് 2014-ൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയിൽ ലോണിൽ ചേരുകയും 2015-ൽ സ്ഥിരമായ കരാറിൽ റോമ ഒപ്പുവെക്കുകയും ചെയ്തു. പിന്നീട്, പരേഡെസ് 2017-ൽ റോമയിൽ നിന്ന് റഷ്യൻ ക്ലബ് സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചേർന്നു. സെനിറ്റിൽ നിന്ന് 2019ൽ പരേഡസ് പിഎസ്ജിയിൽ ചേർന്നു . 2017 മുതൽ അർജന്റീന ദേശീയ ടീമിനായി കളിക്കുന്ന പരേഡസ് ഇപ്പോൾ ടീമിന്റെ മധ്യനിരയിലെ പ്രധാന കളിക്കാരനാണ്.

Rate this post