ക്ലബ് വിടാൻ അനുവദിക്കണം ,അയാക്സിനെതിരെ രൂക്ഷ വിമർശനവുമായി ആന്റണി|Antony |Manchester United

സമ്മർ ട്രാൻസ്ഫർ വിന്ഡോ ആരംഭിച്ചത് മുതൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അയാക്സിൽ നിന്നും ബ്രസീലിയൻ വിങ്ങർ ആന്റണിയെ സ്വന്തമാക്കുക എന്നത്. പല തവണ യുണൈറ്റഡ് ബ്രസീലിയന് വേണ്ടി ബിഡ് വെച്ചെങ്കിലും അതെല്ലാം ഡച്ച് ക്ലബ് നിരസിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അയാക്സിന്റെ മുന്നിൽ വെച്ച 90 മില്യൺ യൂറോയുടെ ബിഡും ഡച്ച് ക്ലബ് നിരസിച്ചിരിക്കുകയാണ്.100 മില്യൺ നൽകിയാൽ ആന്റണിയെ വിട്ടു നൽകുന്നത് ആലോചിക്കാം എന്നാണ് അയാക്സിന്റെ ഇപ്പോഴത്തെ നിലപാട്. ആന്റണിയെ വിട്ടു നൽകാൻ അയാക്സ് തയ്യാറായില്ല എങ്കിൽ യുണൈറ്റഡ് മറ്റ് ട്രാൻസ്ഫർ ലക്ഷ്യങ്ങളിലേക്ക് നീങ്ങും.എന്നാൽ അയാക്സ് ആന്റണിയെ പോകാൻ അനുവദിക്കാത്തതിൽ താരം രോഷത്തിലാണ്. അയാക്സ് തന്നോട് ചെയ്യുന്നത് ശരിയല്ല എന്ന് ആന്റണി കരുതുന്നു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്.ക്ലബ് വിടാൻ അനുവദിക്കാത്തത് കൊണ്ട് ആന്റണി അയാക്സിനിപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചിരുന്നു.

യൂറോപ്യൻ ഫുട്ബോളിന്റെ നഴ്‌സറികൾ ഒന്നായ അയാക്സിലൂടെ പയറ്റി തെളിഞ്ഞ ആന്റണി കൂടി എത്തിയാൽ യുണൈറ്റഡിന് പുതു ജീവൻ ലഭിക്കും എന്നുറപ്പാണ്.കഴിഞ്ഞ രണ്ടു സണുകളിലായി ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ടെൻ ഹാഗ് തന്റെ മുൻ കളിക്കാരനുമായുള്ള പുനഃസമാഗമം ലക്ഷ്യമിടുകയാണ്. ടെൻ ഹാഗ് യുണൈറ്റഡ് പരിശീലകനായി എത്തിയത് മുതൽ ബ്രസീലിയനെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.യുണൈറ്റഡിലേക്ക് പോകാൻ അനുവദിക്കാത്തതിൽ അയാക്സിനെതിരെ രൂക്ഷമായ വിമര്ശനം ആന്റണി നടത്തുകയും ചെയ്തു.

“കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ അയാക്സിനോട് ക്ലബ് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്നെ വിൽക്കാൻ ആണ് ആവശ്യപ്പെട്ടത് വെറുതെ ക്ലബ് വിടാൻ അല്ല. ആന്റണി പറയുന്നു. ഇപ്പോൾ തനിക്കായി അയാക്സിന്റെ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഫർ തന്നെ വന്നു. എന്നിട്ടും അവർ എന്നെ വിടുന്നില്ല” അന്റോണി പറഞ്ഞു.

“ഈ വർഷം ജൂണിൽ ഞാൻ എന്റെ അവധിക്കാലം തടസ്സപ്പെടുത്തി അജാക്സിന്റെ മാനേജർമാരെ ക്ലബ് വിടുന്ന കാര്യം അറിയിക്കാൻ വ്യക്തിപരമായി വരികയും ചെയ്തു,പോകാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ചും അവർ ഈ സാധ്യത പരിഗണിക്കണമെന്നും അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മീറ്റിംഗുകൾ തുടർന്നു, കരാർ പുതുക്കുന്നതിനുള്ള അജാക്സിൽ നിന്ന് എനിക്ക് ഒരു നിർദ്ദേശവും ലഭിച്ചു. ഞാൻ ഒരിക്കൽ കൂടി വ്യക്തമാക്കി: എനിക്ക് പോകണം.എനിക്ക് പകരം പുതിയൊരു താരത്തെ കൊണ്ട് വരാൻ അവർക്ക് 5 ദിവസമേ ഉള്ളൂ എന്ന വാദവുമായി അജാക്സ് എന്റെ പുറത്തുകടക്കൽ തടസ്സപ്പെടുത്തുന്നു” ആന്റണി കൂട്ടിച്ചേർത്തു .ട്രാൻസ്ഫർ മാർക്കറ്റിൽ ഒരാഴ്ചയിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ, ആന്റണി തന്റെ ഓൾഡ് ട്രാഫോർഡ് നീക്കത്തിനായി മുന്നോട്ട് പോകുമെന്ന് തോന്നുന്നു.

Rate this post