‘റഫറിയുടെ തീരുമാനം തെറ്റായിരുന്നു’: റയൽ മാഡ്രിഡിനെതിരെ ലെപ്‌സിഗിൻ്റെ ഗോൾ അനുവദിക്കാത്തത് എന്തുകൊണ്ട്? | Champions League

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒരു എതിരില്ലാത്ത ഒരു ഗോളിന് ജർമൻ ക്ലബ് ലൈപ്സിഗിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ലീപ്സിഗ് നേടിയ ഗോൾ അനുവദിക്കാതിരിക്കുന്നതോടെ വലിയ വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ബെഞ്ചമിൻ സെസ്‌കോ ലൈപ്സിഗിനായി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ അനുവദിച്ചില്ല.

ബെഞ്ചമിൻ സെസ്‌കോ ഗോൾ നേടിയതിന് പിന്നാലെ ലൈൻസ്മാൻ ഓഫ്സൈഡിനായി പതാക ഉയർത്തി.ഗോൾ കണക്കാക്കണമായിരുന്നോ എന്നറിയാൻ VAR പരിശോധിച്ചു. പക്ഷേ റിപ്ലൈ കളിയിൽ നിന്നും ഗോൾ നേടിയ താരം ഓഫ് സൈഡ് അല്ല എന്നത് വ്യക്തമായിരുന്നു.എന്നാൽ മറ്റൊരു ലെയ്പ്‌സിഗ് കളിക്കാരനായ ബെഞ്ചമിൻ ഹെൻറിക്‌സ് ഓഫ്‌സൈഡായിരുന്നു. റയൽ മാഡ്രിഡ് ഗോൾ കീപ്പർ ആൻഡ്രി ലൂണിനെ ഹെൻറിക്‌സ് തടസ്സപ്പെടുത്തിയത് കൊണ്ടാണ് ഗോൾ അനുവഹിക്കാതിരുന്നതെന്ന വാദവും നിലനിൽക്കുന്നുണ്ട്.

ഗോൾ നേടിയ ലൈപ്സിഗ് താരം ഓഫ്‌സൈഡ് അല്ലെങ്കിലും റയൽമാഡ്രിഡ്‌ ഗോൾകീപ്പറേ ഓഫ്സൈഡ് പൊസിഷനിൽ നിന്നും മറ്റൊരു ലീപ്സിഗ് താരം പിന്നിൽ നിന്നും തടയുന്നത് കാണാം, ഇതാണ് റഫറി ഓഫ്സൈഡ് വിളിച്ചത്. ഓഫ്‌സൈഡ് പൊസിഷനിലായിരിക്കുമ്പോൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പക്ഷെ ഇവിടെ മാഡ്രിഡ്‌ കീപ്പറെ ഓഫ്സൈഡ് പൊസിഷനിൽ നിന്നുകൊണ്ട് ലീപ്സിഗ് താരം തടഞ്ഞതാണ് റഫറി ഗോൾ അനുവഹിക്കാത്തതിന്റെ കാരണമായി പലരും ചൂണ്ടിക്കാട്ടി.റഫറിയുടെ തീരുമാനം ശെരിയാണെന്നും പല ഫുട്ബോൾ പണ്ഡിറ്റുകളും അഭിപ്രായപ്പെട്ടു. എന്നാൽ റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ലീപ്സിഗ് പരിശീലകൻ മാർക്കോ റോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

” അത് കണക്കാക്കേണ്ടിയിരുന്ന ഒരു ഗോൾ തന്നെയായിരുന്നു ,ഞങ്ങൾ ഒരു ഗോൾ നേടുകയാണെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമായി മാറുമായിരുന്നു. ഗോൾകീപ്പർക്ക് പന്ത് ലഭിക്കില്ലായിരുന്നു, അതിനാൽ അത് ഒരു ഗോളായിരുന്നു.അതൊരു തെറ്റായിരുന്നു. ഇത് ശരിയായ തീരുമാനമല്ലെന്ന് എല്ലാവരും കണ്ടുവെന്നും മനസിലാക്കിയതായും ഞാൻ കരുതുന്നു.” പരിശീലകൻ പറഞ്ഞു.ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ തൻ്റെ ടീമിന് ഇപ്പോഴും നല്ല അവസരമുണ്ടെന്ന് റോസ് പറഞ്ഞു. ” മാഡ്രിഡിൽ ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ചവരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് കഴിയുന്നതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളവരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”.

Rate this post