ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവെൻഡോക്സി കഴിഞ്ഞ കുറച്ചു സീസണുകളിലായി പുറത്തെടുക്കുന്നത്.തന്റെ അസാധാരണമായ ഗോൾ അടി മികവ് ഈ സീസണിലും തുടർന്ന് റോബർട്ട് ലെവൻഡോസ്കി നിരവധി റെക്കോർഡുകളാണ് കാൽകീഴിലാക്കുന്നത്.
ഇന്നലെ ബുണ്ടസ് ലീഗിൽ വോൾഫ്സ്ബർഗിനെതിരെ നേടിയ ഗോളോടെ മ്യൂണിക്കിന്റെ ഇതിഹാസം ഗെർഡ് മുള്ളറിൽ നിന്ന് മറ്റൊരു പഴയ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പോളണ്ട് താരം ഈ വർഷത്തെ തന്റെ 43-ാം ബുണ്ടസ്ലിഗ ഗോൾ സ്കോർ ചെയ്തപ്പോൾ 1972-ൽ മുള്ളർ സ്ഥാപിച്ച ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് താരത്തിന്റെ പേരിലായി മാറി.
Robert Lewandowski breaks Gerd Muller's 50-year-old record of most goals in a calendar year in the Bundesliga! 👏 pic.twitter.com/IrDsjGNa5m
— ESPN FC (@ESPNFC) December 17, 2021
ഇന്നലെ നേടിയ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എക്കാലത്തെയും മികച്ച ഒരു ഗോൾസ്കോറിങ് റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ബയേൺ സ്ട്രൈകറായ റോബർട്ട് ലെവന്റോസ്കി.2021 കലണ്ടർ വർഷത്തിൽ ലെവൻഡോവ്സ്കി തന്റെ 69-ാം ഗോൾ നേടിയാണ് റൊണാള്ഡോയോട് ഒപ്പം എത്തിയത്.2012-ൽ 91 ഗോളുകൾ നേടിയ മെസ്സിയുടെ പേരിലാണ് എക്കാലത്തെയും റെക്കോർഡ്.കഴിഞ്ഞ മേയിൽ ഓഗ്സ്ബർഗിനെതിരായ 5-2ന്റെ വിജയത്തിന്റെ അവസാന മിനിറ്റിൽ തന്റെ 41-ാം ഗോൾ സ്കോർ ചെയ്ത ലെവെൻഡോസ്കി ഒരു സീസണിലെ ഗോളുകൾക്കുള്ള മുള്ളറുടെ പഴയ റെക്കോർഡ് തകർത്തിരുന്നു.
Robert Lewandowski is top of the tree! ⭐️
— Match of the Day (@BBCMOTD) December 17, 2021
His Christmas break will be extra special now he's broken ANOTHER record!
He's now scored 43 Bundesliga goals in a calendar year 🤩 – surpassing Gerd Muller's previous record of 42!#bbcfootball pic.twitter.com/1zKfXF96fl
ഇന്നലത്തെ മത്സരത്തിൽ മത്സരത്തിൽ വേൾഫ്സ്ബർഗിനെ ബയേൺ മ്യൂണിക് എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ചു, ഈ മത്സരത്തിൽ തോമസ് മുള്ളർ, ഉപമെക്കാനോ, ലിറോയ് സാനെ, റോബർട്ട് ലെവന്റോസ്കി എന്നിവരാണ് ബയേണിന് വേണ്ടി ഗോൾ നേടിയത്.ലെവൻഡോവ്സ്കി ഇപ്പോൾ 19 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്, ഈ സീസണിൽ വോൾഫ്സ്ബർഗ് ടീമിനെക്കാൾ രണ്ട് ഗോളുകൾ കൂടുതൽ നേടാനായിട്ടുണ്ട്.കൂടാതെ വോൾഫ്സ്ബർഗിനെതിരെ 20 മുൻ ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്.
🎯 Robert Lewandowski scores. He always scores.
— DW Sports (@dw_sports) December 17, 2021
🔥 He has now equaled Cristiano Ronaldo's record for most goals in a calendar year.
🤔 Only Leo Messi has once scored more in a year: 91 goals in 2012. pic.twitter.com/I20wczzD5d
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് സൂപ്പർ താരമായ ലയണൽ മെസ്സിയാണ്, 2012 കലണ്ടർ വർഷത്തിൽ 91 ഗോളുകളാണ് ലയണൽ മെസ്സി നേടിയത്. 85 ഗോളുകൾ നേടിയ ജർമൻ ഇതിഹാസമായ ഗെർഡ് മുള്ളറാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.