അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ടതിനു പിന്നാലെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്ൻ എഫ്സിയുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.
ഫ്രഞ്ച് സൂപ്പർ താരത്തിന് വേണമെങ്കിൽ കരാർ 2025 വരെ നീട്ടാം. എന്നാൽ, കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയാണ് താരം ക്ലബ്ബിന് കത്ത് നൽകിയിരിക്കുന്നത്.2024-നപ്പുറം ഫ്രഞ്ചുകാരനെ നിലനിർത്താൻ വീണ്ടും വലിയ ശ്രമങ്ങൾ നടത്താൻ ഖത്തറി സംസ്ഥാന ഉടമസ്ഥത തയ്യാറായിരുന്നു.പക്ഷേ ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് ശേഷം അവർക്ക് അത് സാധിച്ചില്ല.അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് ഒഴിവാക്കാൻ എംബാപ്പെയെ ഈ സമ്മറിൽ തന്നെ വിൽക്കാനാണ് പിഎസ്ജിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.
🚨 Kylian Mbappé has informed PSG of his decision: he’ll NOT trigger the option to extend current contract until 2025, it means that deal would expire next June 2024 — as L’Équipé called.
— Fabrizio Romano (@FabrizioRomano) June 12, 2023
PSG position: NO plan to lose Kylian for free.
Sign new deal now or he could be sold. pic.twitter.com/fDpSKOmxsf
2018ൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുകയ്ക്കാണ് എംബാപ്പെയെ പിഎസ്ജി സ്വന്തമാക്കുന്നത്. അത് കൊണ്ട് തന്നെ താരത്തിനായി മുടക്കിയ തുകയുടെ പകുതിയെങ്കിലും ട്രാൻസ്ഫർ ഫീയായി പിഎസ്ജി ആവശ്യപ്പെടുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ് സൂചിപ്പിക്കുന്നത്.കിലിയൻ എംബാപ്പക് വേണ്ടി തുടർച്ചയായ ശ്രമങ്ങൾ നടത്തുന്ന റയൽ മാഡ്രിഡ് ഇത്തവണയും കിലിയൻ എംബാപ്പേയെ സ്വന്തമാക്കാൻ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kylian Mbappé saga on again 🔛🇫🇷
— Fabrizio Romano (@FabrizioRomano) June 12, 2023
◉ Situation very tense, club furious;
◉ PSG surprised with Kylian timing;
◉ Club has contingency plan in case he leaves now;
◉ NO chance to leave for free;
◉ PSG did not expect leaks as talks were ongoing.
🎥 https://t.co/gMwaz1G1rI pic.twitter.com/fM4LH8NBP0
2024 വരെ കരാർ പുതുക്കത്തെ പിഎസ്ജിയിൽ തുടരുകയാണെങ്കിൽ കിലിയൻ എംബാപ്പേ 2024-ൽ ഫ്രീ ഏജന്റായി മാറും, അതിനാൽ തന്നെ പിഎസ്ജിക്ക് മുന്നിൽ ഇപ്പോൾ താരത്തിനെ വിൽക്കുക എന്നൊരു ഓപ്ഷനാണുള്ളത്. റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ വാർത്ത വളരെ പ്രധാനപെട്ടതാണ് കാരണം 14 വർഷത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച കരീം ബെൻസെമക്ക് പകരക്കാരനെ തേടുകയാണ് 14 തവണ യൂറോപ്യൻ ചാമ്പ്യൻമാർ.