ലയണൽ മെസ്സിക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്, എന്നാലും അടുത്ത നിർണായക മത്സരങ്ങളിൽ അധികം ഭയപ്പെടാനില്ല |Qatar 2022 |Lionel Messi
ഖത്തർ വേൾഡ് കപ്പിലെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീനയുടെ നാഷണൽ ടീമുള്ളത്. അർജന്റീന ടീമിനെ സംബന്ധിച്ചിടത്തോളം ഇനി രണ്ട് ഫൈനലുകളാണ് അവരെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അട്ടിമറി ഏറ്റുവാങ്ങിയതിന്റെ ഫലമായി കാര്യങ്ങൾ സങ്കീർണ്ണമാവുകയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ.
ഈ മത്സരത്തിൽ അർജന്റീനക്ക് വിജയം അനിവാര്യമാണ്. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവും.അതുകൊണ്ടുതന്നെ കടുത്ത തയ്യാറെടുപ്പിലാണ് അർജന്റീന താരങ്ങൾ ഇപ്പോൾ ഉള്ളത്. പരിശീലകനായ ലയണൽ സ്കലോനി ആദ്യ മത്സരത്തിൽ നിന്ന് മാറ്റങ്ങൾ വരുത്താനും ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ അർജന്റീന പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ നൽകി കഴിഞ്ഞിട്ടുണ്ട്.മെസ്സിക്ക് ചെറിയ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ട്.പേശിയുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ മെസ്സിയെ അലട്ടുന്നുണ്ട്. എന്നിരുന്നാൽ പോലും ലയണൽ മെസ്സി ഇന്നലെ പരിശീലനം നടത്തിയിട്ടുണ്ട്. മാത്രമല്ല മെസ്സിയുടെ കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ല. അദ്ദേഹം അടുത്ത മത്സരത്തിൽ കളിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ തന്റെ യഥാർത്ഥ നിലവാരത്തിലേക്ക് ഉയരാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.പിഎസ്ജിയിൽ ആയിരുന്ന സമയത്ത് തന്നെ പരിക്ക് മെസ്സിയെ നല്ല രൂപത്തിൽ അലട്ടുന്നുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണമാണ് ഇപ്പോഴും മെസ്സിക്ക് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളുണ്ട്. ശാരീരികമായി മികച്ച രൂപത്തിലാണ് താൻ ഉള്ളത് എന്ന് മെസ്സി അവകാശപ്പെട്ടെങ്കിലും ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്ന് തന്നെയാണ് മാധ്യമങ്ങൾ ഇപ്പോഴും പുറത്തുവിടുന്നത്.
Lionel Messi with discomfort in his soleus, will play for Argentina. https://t.co/df6GD7FBiu pic.twitter.com/vLQpCSAsCC
— Roy Nemer (@RoyNemer) November 24, 2022
ലയണൽ മെസ്സിയുടെ സാന്നിധ്യം അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തിൽ മെസ്സി മികച്ച രൂപത്തിലേക്ക് മാറിക്കഴിഞ്ഞാൽ അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാവും. മെസ്സിയെ കൂടാതെ തന്നെ അർജന്റീനക്ക് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിഹരിച്ചുകൊണ്ട് മെക്സിക്കോക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.