❛❛ഗോളടിയിൽ ലയണൽ മെസ്സിയെ മറികടന്ന് ലൂയി സുവാരസ്❜❜ : മറ്റൊരു റെക്കോർഡ് കൂടി മെസ്സിക്ക് നഷ്ടം |Lionel Messi
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോൾ സ്‌കോറിങ് റെക്കോർഡ് മറികടന്നിരിക്കുകയാണ് ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയി സുവാരസ് .കഴിഞ്ഞ ദിവസം ചിലിക്കെതിരെ ഉറുഗ്വേയുടെ രണ്ട് ഗോളിന്റെ വിജയത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് ഒരു ഗോൾ നേടിക്കയും മെസ്സിയെ മറികടക്കുകയും ചെയ്തു.
അതായത് CONMEBOL യോഗ്യതാ മത്സരങ്ങളിലെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ സുവാരസ് തന്റെ മുൻ സഹതാരത്തെക്കാൾ ഒരു ഗോളിന് മുന്നിലായി.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസ്സി 28 ഗോളുകൾ നേടിയിട്ടുണ്ട്, സുവാരസ് 29 ഗോളുകളാണ് യോഗ്യത പോരാട്ടങ്ങളിൽ നേടിയിട്ടുള്ളത്. മെസ്സി 60 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ നേടിയതെങ്കിൽ സുവാരസ് 62 മത്സരങ്ങൾ എടുത്തു.
Luis Suarez has passed Messi's record and become South America's all-time leading goalscorer in the World Cup qualifiers 👏🇺🇾 pic.twitter.com/sMvG5eNyY8
— ESPN FC (@ESPNFC) March 30, 2022
വെനസ്വേലയ്‌ക്കെതിരായ തന്റെ രാജ്യത്തിന്റെ മൂന്ന് ഗോളിന്റെ വിജയത്തിൽ ഒരു ഗോൾ നേടിയപ്പോൾ അർജന്റീനിയൻ സൂപ്പർ താരം സുവാരസിനൊപ്പം സമനിലയിൽ എത്തിയിരുന്നു.ബൊളീവിയൻ സ്‌ട്രൈക്കർ മാഴ്‌സെലോ മാർട്ടിൻസ് (22), ചിലി താരം അലക്‌സിസ് സാഞ്ചസ് (19), അർജന്റീന ഇതിഹാസം ഹെർണാൻ ക്രെസ്‌പോ (19) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
ഗ്വാട്ടിമാലൻ ഫോർവേഡ് കാർലോസ് റൂയിസ് എല്ലാ ലോകകപ്പ് യോഗ്യതാ വിഭാഗങ്ങളിലും മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്. 39 ഗോളുകൾ താരം നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 36 ഗോളുകൾ ആണ് മറികടന്നത്.യഥാക്രമം 34, 28 ഗോളുകളുമായി ഇറാൻ ജോഡികളായ അലി ദേയ്, കരീം ബാഗേരി എന്നിവരും ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്.പോളണ്ട് മാർക്ക്സ്മാൻ റോബർട്ട് ലെവൻഡോവ്സ്കി 29 ഗോളുകളുണ്ട്.