❝ഇപ്പോൾ ഞാൻ ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് ❞|Lionel Messi |Finalissima

അർജന്റീന ദേശീയ ടീമിന്റെ ജേഴ്സിയിൽ വീണ്ടും ഒരു കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ലയണൽ മെസ്സി. നാളെ രാത്രി 12 .15 ന് വെബ്ലി സ്റ്റേഡിയത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും “ഫൈനൽസിമ” കിരീടത്തിനായി മാറ്റുരക്കും.

90 മിനിറ്റിൽ കളിക്കുന്ന ഒറ്റ മത്സരമായിരിക്കും ഇത്. അധിക സമയമില്ല, അതിനാൽ റെഗുലേഷൻ സമയത്തിന്റെ അവസാനത്തിൽ സമനില നിലയിലാണെങ്കിൽ, അത് നേരിട്ട് പെനാൽറ്റികളിലേക്ക് പോകും.വടക്കൻ സ്‌പെയിനിലെ അത്‌ലറ്റിക് ബിൽബാവോയുടെ പരിശീലന ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്ന അർജന്റീന ടീം തിങ്കളാഴ്ച ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.

2005 ഓഗസ്റ്റ് 17 ന് ഹംഗറിക്കെതിരെ ഒരു യൂറോപ്യൻ രാജ്യത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച മെസ്സി രണ്ട് മിനിറ്റിനുള്ളിൽ അക്രമാസക്തമായ പെരുമാറ്റത്തിന് ചുവപ്പ് കാർഡ് കണ്ടു. ഇതുവരെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ 29 തവണ കളിച്ചിട്ടുള്ള താരം 21 ഗോൾ സംഭാവനകൾ നേടിയിട്ടുണ്ട്. 10 മത്സരങ്ങൾ ജയിക്കുകയും നാല് സമനില വഴങ്ങുകയും 15 തവണ തോൽക്കുകയും ചെയ്തിട്ടുണ്ട്.

സ്വിറ്റ്‌സർലൻഡിനെതിരെ അദ്ദേഹം മൂന്ന് തവണ സ്‌കോർ ചെയ്തിട്ടുണ്ട്.തന്റെ കരിയറിൽ ഒരു ഗോളിന് 103 മിനിറ്റ് എന്ന കണക്കാണെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ 117 മിനിറ്റായി കുറഞ്ഞു.മെസ്സിയുടെ കരിയറിൽ അർജന്റീന രണ്ട് തവണ ഇറ്റലിയെ നേരിട്ടിട്ടുണ്ട്.എന്നാൽ രണ്ട് തവണയും മെസ്സിക്ക് പരിക്കേറ്റതിനാൽ കളിയ്ക്കാൻ സാധിച്ചില്ല.ഇറ്റലിക്കെതിരെ മെസ്സി ഗോൾ നേടിയാൽ താരം സ്കോർ ചെയ്യുന്ന 10-ാമത്തെ വ്യത്യസ്ത യൂറോപ്യൻ രാജ്യമാകും.

” ഇത് ഫിഫ അംഗീകരിച്ച ഔദ്യോഗിക മത്സരമാണ്, ഞങ്ങൾ ഈ മത്സരം വിജയിക്കാൻ ആഗ്രഹിക്കുന്നു. വ്യകതിപരമായും ടീമിനേയും അർജന്റീനയിലെ ജനങ്ങൾക്കായും ഈ കിരീടം ഞങ്ങൾക്ക് നേടണം. ഇറ്റലിക്കെതിരെയുള്ള മത്സരം നല്ലൊരു പരീക്ഷണമാണ്. കാരണം അവയ്‌ യൂറോ ചാമ്പ്യന്മാരാണ് . വേൾഡ് കപ്പിന് യോഗ്യത നേടിയിരുന്നെങ്കിൽ അവർ കപ്പ് ഫേവറിറ്റുകൾ ആയേനെ. അവർക്ക് പ്ലെ ഓഫിന് മുന്നേ തന്നെ യോഗ്യത ഉറപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു പക്ഷെ അവർക്ക് അത് സാധിച്ചില്ല”ഇറ്റലിക്കെതിരെ മത്സരത്തെക്കുറിച്ച് മെസ്സി പറഞ്ഞു.

വേൾഡ് കപ്പിനായി ഒരുങ്ങാനുള്ള ഏറ്റവും നല്ല മത്സരമായി മെസ്സി ഇതിനെ കാണുന്നത്. ഇറ്റലി വേൾഡ് കപ്പിന് യോഗ്യത നേടാത്തതിൽ സഹതാപമുണ്ടെന്നും എന്റെ സുഹൃത്തുക്കളും സഹ താരങ്ങളും ആ ടീമിലുണ്ട്. പിഎസ്ജി യിലെ സഹ തരാം വെറാറ്റി വേൾഡ് കപ്പിനില്ലത്തത് വിഷമകരമായ സാഹചര്യമാണ് മെസ്സി കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, പോളണ്ട്, മെക്സിക്കോ എന്നിവരോടൊപ്പമുള്ള അർജന്റീനയുടെ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് സംസാരിക്കവെ “എളുപ്പമുള്ള എതിരാളികളില്ല. ലോകകപ്പിലുടനീളം ഇത് കഠിനമായിരിക്കും” മെസ്സി അഭിപ്രായപ്പെട്ടു.“ആദ്യം ഞാൻ ഈ ലോകകപ്പ് പൂർത്തിയാക്കും, പിന്നെ കാണാം. പലതും സംഭവിക്കാം. ഈ വർഷത്തെ ലോകകപ്പിന് ശേഷം ഞാൻ എന്റെ ഭാവിയെക്കുറിച്ച് പല കാര്യങ്ങളും പുനർവിചിന്തനം ചെയ്യും”2026 ലോകകപ്പിലും കളിക്കുമോ എന്ന് ചോദിച്ചപ്പോൾ, ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് മറുപടി പറഞ്ഞു.