ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ലിയോ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ 14 ഗോൾ കോൺട്രിബ്യൂഷൻസ് ഇപ്പോൾതന്നെ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ആ മികവ് അർജന്റീനയുടെ ജേഴ്സിയിലും ലയണൽ മെസ്സി തുടരുകയാണ്. കഴിഞ്ഞ ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിൽ മെസ്സി രണ്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.
ഈ രണ്ട് ഗോളുകളോട് കൂടി അർജന്റീനക്ക് വേണ്ടി ആകെ 88 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ കലണ്ടർ വർഷത്തിൽ, അതായത് 2022ൽ ഇതുവരെ മെസ്സി അർജന്റീനക്കുവേണ്ടി എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.കേവലം നാലു മത്സരങ്ങളിൽ നിന്നാണ് 8 ഗോളുകൾ മെസ്സി അർജന്റീനക്ക് വേണ്ടി നേടിയത് എന്നുകൂടി ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്.
മെസ്സി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ അർജന്റീനക്ക് വേണ്ടി നേടിയത് 2012-ലാണ്.12 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.2021 ൽ മെസ്സി അർജന്റീനക്ക് വേണ്ടി 9 ഗോളുകൾ നേടിയിരുന്നു.2014,2016,2022 എന്നീ വർഷങ്ങളിൽ മെസ്സി 8 ഗോളുകൾ അർജന്റീനക്ക് വേണ്ടി നേടിക്കഴിഞ്ഞു.2007ലും 2006ലും മെസ്സി അർജന്റീനക്ക് വേണ്ടി 6 ഗോളുകൾ വീതം നേടുകയായിരുന്നു.
Lionel Messi vs Honduraspic.twitter.com/axZCW1cVA3
— KLD/Y (@rKLDY) September 24, 2022
ഇതൊക്കെയാണ് മെസ്സിയുടെ അർജന്റൈൻ ജേഴ്സിയിലെ കലണ്ടർ വർഷത്തിലെ കണക്കുകൾ. മെസ്സിക്ക് 2012ലെ 12 ഗോളുകൾ എന്ന റെക്കോർഡ് തകർക്കണമെങ്കിൽ ഈ വർഷം ഇനി അഞ്ച് ഗോളുകൾ കൂടി നേടണം.മെസ്സി അത് സ്വന്തമാക്കുമോ എന്നുള്ളതാണ് ആരാധകർ നോക്കുന്ന കാര്യം. വരുന്ന ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിക്ക് 3 മത്സരങ്ങൾ കളിക്കാനുണ്ട്. സൗദി അറേബ്യ,മെക്സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ. മെസ്സി ഖത്തർ വേൾഡ് കപ്പിൽ ഗോളടിച്ചു കൂട്ടുകയാണെങ്കിൽ തീർച്ചയായും 12 ഗോളുകളെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും.
🇦🇷 🗓 Most goals from Messi in Argentina in one calendar year:
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 25, 2022
He scored 12 goals in 2012 which is his personal record yet
In 2022, he has 8 goals in 4 games 👀 pic.twitter.com/HPYKvaF6Tq
ക്ലബ്ബിനും രാജ്യത്തിനുമായി ആകെ മെസ്സി ഈ വർഷം നടത്തിയ പ്രകടനവും വളരെ മികച്ചതാണ്.33 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 20 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ആകെ 37 ഗോൾ കോൺട്രിബ്യൂഷൻസ് നേടിയിട്ടുണ്ട്. തന്റെ 35മത്തെ വയസ്സിലാണ് മെസ്സി ഈ മികവ് ആവർത്തിക്കുന്നത് എന്നുള്ളതും ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്.