പിഎസ്ജി ഇനി മുൻഗണന നൽകുക ലയണൽ മെസ്സിക്കും സെർജിയോ റാമോസിനും|PSG

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ പിഎസ്ജി സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാമ്പോസിന് തിരക്ക് പിടിച്ച വിൻഡോയായിരുന്നു. ഒരുപാട് മികച്ച ഭാവി വാഗ്ദാനങ്ങളെ സ്വന്തമാക്കാൻ കാമ്പോസിലൂടെ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ക്ലബ്ബിനെ ആവശ്യമില്ലാത്ത ഒരുപാട് താരങ്ങളെ ഒഴിവാക്കാനും ലോണിൽ പറഞ്ഞയക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തു എന്ന് കരുതി കാമ്പോസിന് വിശ്രമിക്കാനുള്ള സമയമല്ലിത്.പിടിപ്പത് പണിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. എന്തെന്നാൽ ഈ സീസണോടുകൂടി വെറ്ററൻ താരങ്ങളായ ലയണൽ മെസ്സി,സെർജിയോ റാമോസ് എന്നിവരുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കും. ഇത് പുതുക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ജോലികളാണ് ഇനി കാമ്പോസിന് തീർക്കാനുള്ളത്.

അടുത്ത സമ്മർ ഫ്രീ ഏജന്റ് ആവുന്ന താരങ്ങൾക്ക് ജനുവരി ഒന്നാം തീയതിക്ക് ശേഷം തന്നെ മറ്റുള്ള ക്ലബ്ബുകളുമായി പ്രീ കോൺട്രാക്ടിൽ എത്തിച്ചേരാൻ കഴിയും.അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഇപ്പോൾ തന്നെ പണി ആരംഭിക്കേണ്ടിയിരിക്കുന്നു. ലയണൽ മെസ്സിയുടെയും റാമോസിന്റെയും കരാറിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ PSG മുൻഗണന നൽകുന്നത്. മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.അത് ക്ലബ്ബ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ മെസ്സി പിഎസ്ജിയിലെ കരാറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ. മെസ്സി ബാഴ്സയിലേക്ക് മടങ്ങുമെന്നുള്ള റൂമറുകൾ സജീവമായി സ്ഥിതിക്ക് പിഎസ്ജിക്ക് മെസ്സിയുടെ കരാർ പുതുക്കുക എന്നുള്ളത് വെല്ലുവിളി തന്നെയാണ്.

എന്നാൽ റാമോസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. കഴിഞ്ഞ സീസണിൽ പരിക്കു മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് റാമോസ് കളിച്ചിട്ടുള്ളൂ. റാമോസിന്റെ ലീഡർഷിപ്പിലും എക്സ്പീരിയൻസിലും പിഎസ്ജിക്ക് സംശയങ്ങൾ ഒന്നുമില്ല.പക്ഷേ കളത്തിൽ അദ്ദേഹം കൂടുതൽ ചെയ്യേണ്ടതുണ്ട്. ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ക്ലബ്ബിനെ കൺവിൻസ് ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി തയ്യാറാവുകയുള്ളൂ.

കനാൽ സപ്പോട്ടേഴ്സാണ് ഇത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂടാതെ സൂപ്പർതാരങ്ങളായ മാർക്കോ വെറാറ്റി,മാർക്കിഞ്ഞോസ്,കിമ്പമ്പേ എന്നിവരുടെ കരാർ പുതുക്കുന്ന കാര്യവും കാമ്പോസ് പരിഗണിക്കേണ്ടതുണ്ട്.

Rate this post