വേൾഡ് കപ്പിൽ പങ്കെടുക്കും മുമ്പേ റെക്കോർഡ് കുറിച്ച് ലയണൽ മെസ്സി |Lionel Messi

വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് ലയണൽ മെസ്സി തന്നെയാണ്.ഖത്തറിൽ അർജന്റീനയെ നയിക്കേണ്ട ചുമതല മെസ്സിക്കായിരിക്കും. ഈ സീസണിൽ വളരെയധികം മികവോടുകൂടിയാണ് മെസ്സി കളിക്കുന്നത്.

എന്നാൽപോലും ഇത് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നുള്ള കാര്യം ലയണൽ മെസ്സി തന്നെ ആരാധകരെ അറിയിച്ചിരുന്നു. അഞ്ചാമത്തെ വേൾഡ് കപ്പിനാണ് മെസ്സി ഒരുങ്ങുന്നത്. ഇതുവരെ ഒരു കിരീടം പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ 2014 കിരീടത്തിന്റെ തൊട്ടരികിൽ വെച്ച് ലയണൽ മെസ്സിയും അർജന്റീനയും വീഴുകയായിരുന്നു.

ഈ വേൾഡ് കപ്പിൽ പങ്കെടുക്കുന്നതിനു മുന്നേ തന്നെ ലയണൽ മെസ്സി ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. അതായത് അഞ്ചാമത്തെ വേൾഡ് കപ്പ് കളിക്കാൻ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ആണ് ഇപ്പോൾ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.35 വയസ്സിന് ആരും തന്നെ 5 വേൾഡ് കപ്പുകളിൽ കളിച്ചിട്ടില്ല.

ഈ റെക്കോർഡിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ഇറ്റാലിയൻ ഗോൾകീപ്പർ ആയിരുന്ന ബുഫണാണ്. 36 വയസ്സിലായിരുന്നു അദ്ദേഹം അഞ്ച് വേൾഡ് കപ്പുകളിൽ പങ്കെടുത്തിരുന്നത്.അന്റോണിയോ കാർബജൽ,ക്രിസ്റ്റ്യാനോ റൊണാൾഡോ,ലോതർ മത്തേവൂസ് എന്നിവർ 37ാം വയസ്സിലും റഫയേൽ മാർക്കെസ് 39 ആം വയസ്സിലുമാണ് 5 വേൾഡ് കപ്പുകളിൽ പങ്കെടുക്കുന്നത്.

2006 വേൾഡ് കപ്പിലാണ് മെസ്സി അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. 2010,2014,2018 വേൾഡ് കപ്പുകളിൽ ഇതുവരെ ലയണൽ മെസ്സി പങ്കെടുത്തു കഴിഞ്ഞു.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്തവണ അർജന്റീനക്ക് വലിയ കിരീട സാധ്യതകൾ പലരും കൽപ്പിക്കുന്നുണ്ട്.