അർജന്റീനയുടെ പുത്തൻ താരോദയം ഗർനാചോയെ കുറിച്ച് മാഞ്ചസ്റ്റർ പരിശീലകൻ
കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ഷെറിഫിനെ തോൽപ്പിച്ചത്. ഡാലോട്ട്,റാഷ്ഫോർഡ്,റൊണാൾഡോ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.
മത്സരത്തിൽ അർജന്റീനയുടെ പുത്തൻ താരോദയമായ അലജാൻഡ്രോ ഗർനാച്ചോ യുണൈറ്റഡിന് വേണ്ടി കളിച്ചിരുന്നു. മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.മാത്രമല്ല പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു.
ഇതിനുശേഷം ഈ അർജന്റീനകാരനായ താരത്തെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് പ്രശംസിച്ചിട്ടുണ്ട്. നല്ല പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും ഇത് അദ്ദേഹത്തിൽ നിന്ന് താൻ പ്രതീക്ഷിച്ചിരുന്നു എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
‘ മികച്ച പ്രകടനമാണ് അദ്ദേഹം ഈ മത്സരത്തിൽ പുറത്തെടുത്തിട്ടുള്ളത്. ഇത് ഞാൻ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചതാണ്.കഴിഞ്ഞ ആഴ്ച അദ്ദേഹം മികച്ച ആറ്റിറ്റ്യൂഡ് പുറത്തെടുത്തിരുന്നു. കൂടുതൽ പ്രതിബദ്ധതയോടു കൂടി അദ്ദേഹം കളിച്ചിരുന്നു. പ്രയാസമുള്ള ഏരിയകളിൽ ബോൾ കൈകാര്യം ചെയ്യുന്ന രീതിയും ഡ്രിബിൾ ചെയ്യാനുള്ള കഴിവുമൊക്കെ നാം കണ്ടതാണ്. താരങ്ങളെ മറികടക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.ഈ അവസരം അദ്ദേഹം അർഹിച്ചതാണ്.പക്ഷേ ഇനിയും അദ്ദേഹം ഇമ്പ്രൂവ് ആവാനുണ്ട്. ഡിഫൻഡിങ് പാർട്ടിലും പ്രസ്സിംഗ് പാർട്ടിലും കൗണ്ടർ പ്രസ്സിൽ ഒക്കെ ഇമ്പ്രൂവ് ആവാനുണ്ട്. പക്ഷേ ബുദ്ധിമുട്ടുള്ള ഏരിയകളിൽ അദ്ദേഹം പരിഹാരം കാണുന്നത് നമുക്ക് കാണാൻ സാധിക്കും ‘ ടെൻ ഹാഗ് പറഞ്ഞു.
Manchester United coach Erik ten Hag comments on Alejandro Garnacho. https://t.co/PXZvt4qUCD
— Roy Nemer (@RoyNemer) October 28, 2022
അർജന്റീനയുടെ ദേശീയ ടീമിനെ തിരഞ്ഞെടുത്ത താരം കൂടിയാണ് ഗർനാച്ചോ. ഭാവിയിൽ അദ്ദേഹം അർജന്റീനക്ക് വലിയ മുതൽക്കൂട്ടാവുമെന്നുള്ള കാര്യത്തിൽ ഉറപ്പാണ്.