ആധുനിക ഫുട്ബോളിൽ ഏറ്റവും മനോഹരമായി കളിക്കുന്ന താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമൻ ഫോർവേഡ് മാർകോ റിയൂസ്.ജർമ്മൻ താരത്തിന്റെ കരിയർ ഇതുവരെ ഇതുവരെ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. പരിക്കെന്നും ഒരു വില്ലനെ പോലെ താരത്തെ പിന്തുടർന്നു കൊണ്ടിരുന്നു.തനറെ കരിയറിന്റെ ഏറ്റവും നല്ല ഭാഗങ്ങൾ പരിക്കുകൾ കാർന്നെടുന്ന കാഴ്ച പല തവണ നാം കണ്ടിട്ടുണ്ട്.
തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ കാഴ്ച്ചവെക്കാൻ ലഭിച്ച എല്ലാ അവസരങ്ങളും 33 കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായ പരിക്ക് തടസ്സപ്പെടിത്തിയിരുന്നു. ഇപ്പോഴിതാ താരം വളരെ പ്രതീക്ഷയോടെ കാത്തിക്കിരിക്കുന്ന ഖത്തർ വേൾഡ് കപ്പ് അദ്ദേഹത്തിന് നഷ്ടപ്പെടാൻ പോവുകയാണ്. ബുണ്ടസ് ലീഗയിൽ ഇന്നലെ ഷാൽക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ ഡോർട്മുണ്ട് ക്യാപ്റ്റൻ സ്ട്രച്ചറിലാണ് പുറത്ത് പോയത്.കണങ്കാലിന് ഏറ്റ പരിക്ക് മൂലമാണ് താരത്തിനു തിരിച്ചടിയായി മാറിയത്.ഷാൽക്കെയുടെ ഫ്ളോറിയൻ ഫ്ലിക്കിനൊപ്പം പന്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്,അതിനു ശേഷം വലത് കണങ്കാൽ അസ്വാഭാവികമായി വളച്ച് റിയൂസ് കരയുകയായിരുന്നു.കാൽമുട്ടിലെ ചികിത്സയ്ക്ക് ശേഷം ഫ്ലിക്കിന് തുടരാൻ കഴിഞ്ഞപ്പോൾ റിയൂസിന് പകരമായി ജിയോ റെയ്നയെ ഡോർട്മുണ്ടിന് ഇറക്കേണ്ടി വന്നു.
ജർമ്മനി കോച്ച് ഹൻസി ഫ്ലിക്ക് ഹംഗറിക്കും ഇംഗ്ലണ്ടിനുമെതിരായ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള തന്റെ ടീമിൽ റീയൂസിനെ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ അറ്റാക്കിംഗ് മിഡ്ഫീൽഡറെ തന്റെ ലോകകപ്പ് ടീമിലെ പ്രധാന അംഗമായി കണക്കാക്കുകയായിരുന്നു.നവംബർ 20 ന് ഖത്തറിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം ജർമ്മനി ജപ്പാനുമായി ദോഹയിൽ കളിക്കും. സ്പെയിൻ, കോസ്റ്ററിക്ക ഗ്രൂപ്പിലെ മറ്റു ടീമുകൾ.തന്റെ കരിയറിൽ ഉടനീളം അസമയത്ത് പരിക്കുകൾ റിയൂസിനെ ബാധിച്ചിട്ടുണ്ട്. ഒരു സന്നാഹ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനാൽ 2014 ലെ ജർമ്മനിയുടെ ലോകകപ്പ് വിജയം അദ്ദേഹത്തിന് നഷ്ടമായി, ഒപ്പം ഞരമ്പിന് പരിക്കേറ്റതിനാൽ 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത് പോവേണ്ടി വന്നു.
2018- ലെ വേൾഡ് കപ്പിൽ ജർമനിക്കായി കളിച്ചെങ്കിലും ഡോർട്ട്മുണ്ടുമായുള്ള സീസണിന് ശേഷം പരിക്ക് പറ്റിയതോടെ അടുത്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അദ്ദേഹത്തിന് നഷ്ടപ്പെട്ടു.റിയൂസിന്റെ പരുക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഡോർട്ട്മുണ്ടിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഹാഫ് ടൈമിന് മുമ്പ് താരം ഡ്രസിങ് റൂമിൽ ചികിത്സ തേടുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മത്സരത്തിൽ 79-ാം മിനിറ്റിൽ യൂസൗഫ മൗക്കോക്കോ നേടിയ ഗോളിൽ ഡോർട്ട്മുണ്ടിന് ഷാൽക്കെയെ 1-0ന് തോൽപിച്ചു.ആരാധകരുടെ ആശംസകൾക്ക് റിയൂസ് പിന്നീട് ഇൻസ്റ്റാഗ്രാമിൽ നന്ദി പറഞ്ഞു.”ഞാന് ഉടനെ തിരിച്ചുവരും! ടീമിന് അഭിനന്ദനങ്ങൾ, ”റ്യൂസ് എഴുതി. “ഞാൻ ഒരിക്കലും വിട്ടുകൊടുക്കില്ല .”ജർമ്മനിക്കായി 48 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് റിയൂസിന്റെ സമ്പാദ്യം.
2014 World Cup
— ESPN FC (@ESPNFC) September 17, 2022
2016 Euros
2021 Euros
2022 World Cup
Is Marco Reus about to miss another major international tournament 🥺 pic.twitter.com/J3qLEPOU3G
പരിക്കുകൾ ഇല്ലായിരുന്നെങ്കിൽ മാർക്കോ റ്യൂസ് തന്റെ വിജയകരമായ ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തുമായിരുന്നു. ധാരാളം സാധ്യതകളുള്ള ഒരു കളിക്കാരൻ, പക്ഷേ തുടർച്ചയായ പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം കരിയറിന് വേണ്ടത്ര വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. പരിക്കിൽ ആയിരിക്കുന്ന സമയത്ത് തന്റെ ടീമംഗങ്ങൾ ക്ലബ്ബിനായി പരിശീലിപ്പിക്കുന്നതും കളിക്കുന്നതും കാണുമ്പോൾ അവൻ തന്നിൽ നിരാശ പ്രകടിപ്പിച്ചു. പക്ഷെ താരത്തിന്റെ നിശ്ചയദാർഢ്യം അതിനെയെല്ലാം നേരിടാൻ സഹായിച്ചു.
❌ 2012: Injured in the last warm-up match, missed the EUROs
— Football Trolls (@FootballlTrolls) September 17, 2022
❌ 2014: Injured, missed the World Cup
❌ 2016: Injured in the last warm-up match, missed the EUROs
✅ 2018: Present
❌ 2021: Missed the EUROs
❓ 2022: Injured 2 months before the World Cup
Marco Reus 😪 pic.twitter.com/VFWYy5vbcc
2017 ൽ ഏകദേശം 7 മാസത്തോളം പുറത്തായിരുന്നു, ഇത്രയും വലിയ പരിക്കിന് ശേഷം റ്യൂസിന് പഴയ നിലയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ലോകത്തിന് തോന്നി, പക്ഷേ അദ്ദേഹം 2018 ൽ തിരിച്ചെത്തി ലീഗിൽ ആധിപത്യം സ്ഥാപിച്ചു. അതുപോലെ തന്നെ ഈ പരിക്കിനേയും മറികടന്നു 33 കാരൻ തിരിച്ചെത്തും എന്ന വിശ്വാസത്തിലാണ് ആരാധകർ.