എംബാപ്പെയെ സ്വന്തമാക്കൽ റയൽ മാഡ്രിഡിന് എളുപ്പമാവില്ല, കടുത്ത വെല്ലുവിളിയുയർത്തുമെന്ന് പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് വമ്പൻമാർ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും സൈൻ ചെയ്യാത്ത ടീമാണ് റയൽ മാഡ്രിഡ്‌. ഇപ്രാവശ്യം പുതിയ താരങ്ങളെയൊന്നും ടീമിൽ എത്തിക്കേണ്ട എന്ന് റയൽ പ്രസിഡന്റ്‌ പെരെസും പരിശീലകൻ സിദാനും തീരുമാനിക്കുകയായിരുന്നു. കോവിഡ് മൂലമേറ്റ സാമ്പത്തികപ്രശ്നങ്ങളും അടുത്ത സമ്മർ ട്രാൻസ്ഫറിൽ ലക്ഷ്യമിട്ടിരിക്കുന്ന വമ്പൻ ട്രാൻസ്ഫറുകളും മുന്നിൽ കണ്ടാണ് റയൽ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.അത്കൊണ്ട് തന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ്‌ പണമൊഴുക്കുമെന്നുറപ്പാണ്.

ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, ഉപമെക്കാനോ, കാമവിങ്ക എന്നീ താരങ്ങളെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത് എന്നാണ് സ്പാനിഷ് മാധ്യമമായിരുന്ന എഎസ്സ് റിപ്പോർട്ട്‌ ചെയ്തിരുന്നത്. ഇതിൽ എംബാപ്പെ റയൽ മാഡ്രിഡിന്റെ ദീർഘകാലത്തെ ലക്ഷ്യമാണ് എന്നുള്ളത് പരസ്യമായ കാര്യമാണ്. താരത്തെ എന്ത് വില കൊടുത്തും അടുത്ത ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റയൽ. കഴിഞ്ഞ ആഴ്ച്ചയിൽ എംബാപ്പെ ടീം വിടാൻ പിഎസ്ജിയോട് അനുമതി തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും സിദാനും റയലും ആണെന്നാണ് കണ്ടെത്തൽ.

എന്നാൽ റയൽ മാഡ്രിഡിന് താരത്തെ സ്വന്തമാക്കൽ അത്ര എളുപ്പമാവില്ല എന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. എന്തെന്നാൽ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും അടുത്ത വർഷം താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. മുഖ്യധാരാ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെയാണ് ഈ വാർത്തയുടെ ഉറവിടം. താരത്തിന് വേണ്ടി പണമൊഴുക്കാൻ തങ്ങളും റെഡി ആണ് എന്നാണ് ലിവർപൂളിന്റെ നിലപാട്. മുമ്പ് ലിവർപൂളിനോടുള്ള ഇഷ്ടം എംബാപ്പെ തുറന്നു പറഞ്ഞിരുന്നു. ലിവർപൂളിന്റെ വളർച്ച അത്യുജ്ജലമാണ് എന്നാണ് എംബാപ്പെ അഭിപ്രായപ്പെട്ടിരുന്നത്. അത്കൊണ്ട് തന്നെ താരത്തിന് ലിവർപൂളിലും താല്പര്യമുണ്ട് എന്നാണ് കണ്ടെത്തൽ.

പരിശീലകൻ യുർഗൻ ക്ലോപിനും താരത്തെ വേണം. സാഡിയോ മാനെ, മുഹമ്മദ് സലാ എന്നിവരിൽ ഒരാൾ അടുത്ത ട്രാൻസ്ഫറിൽ ടീം വിടുമെന്ന് ഉറപ്പാണ്. ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല ഉള്ളത് എന്നാണ് ക്ലോപിന് തലവേദനയാവുന്നത്. അത്കൊണ്ട് തന്നെ മുന്നേറ്റനിരയിലേക്ക് ഒരു സൂപ്പർ താരത്തെ ലിവർപൂളിനും ആവിശ്യമായി വരും ആ സ്ഥാനത്തേക്കാണ് എംബാപ്പെയെ പരിഗണിക്കുന്നത്. ആയതിനാൽ തന്നെ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ കളത്തിന് പുറത്തു ഒരു യുദ്ധം തന്നെ കാണാനാവും.

Rate this post