❝അർജന്റീന ദേശീയ ടീമിന്റെ വേൾഡ് കപ്പ് സാധ്യതയെക്കുറിച്ചും ലയണൽ മെസ്സിയെക്കുറിച്ചും പെപ് ഗ്വാർഡിയോള❞

അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുന്നതിന് മുൻപ് ഈ വർഷാവസാനം ഖത്തറിലെ തന്റെ അവസാന ലോകകപ്പ് പ്രകടനത്തിന് പിഎസ്ജി സൂപ്പർ താരം തയ്യാറായിരിക്കുകയാണ്.അർജന്റീനയുടെ ദേശീയ ടീമിൽ ചെലുത്തിയ സ്വാധീനത്തിന് ലയണൽ മെസ്സിയെ പ്രശംസിചരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള.

17 കളികളിൽ നിന്ന് 11 വിജയങ്ങളും ആറ് സമനിലകളും നേടി അപരാചിതരായാണ് അർജന്റീന ഖത്തർ വേൾഡ് കപ്പിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ്. ബൊളീവിയയുടെ മാർസെലോ മൊറേനോ (10), മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ നെയ്‌മർ, ലൂയിസ് സുവാരസ് (8 വീതം) എന്നിവർക്ക് പിന്നും ഏഴു ഗോൾ നേടി ലയണൽ മെസ്സി അർജന്റീനയുടെ കുതിപ്പിന് ശക്തി പകർന്നു. 1986 നു ശേഷം അർജന്റീനക്ക് ലോകകപ്പ് നേടികൊടുക്കുക എന്ന ദൗത്യവുമായാണ് മെസ്സി ഖത്തറിലെത്തുന്നത് .

“ഒന്നുമില്ലായ്മയിൽ നിന്ന് എപ്പോഴും രണ്ടോ മൂന്നോ വ്യക്തിപരമായ പ്രവൃത്തികൾ സൃഷ്ടിക്കാനുള്ള അതുല്യമായ കഴിവ് ലയണൽ മെസിക്കുണ്ട്.ഡി മരിയ, ലൗട്ടാരോ അല്ലെങ്കിൽ ജൂലിയൻ അൽവാരെസ് തുടങ്ങിയ തന്റെ ഫോർവേഡ് ടീമംഗങ്ങൾക്കൊപ്പം ഗോളുകൾ നേടുന്നതിലൂടെയോ ഗോളുകൾ സൃഷ്ടിക്കുന്നതിലൂടെയോ ആ കഴിവ് കാണിക്കുകയും ചെയ്യുന്നു.മെസ്സി ടീമിലുള്ളപ്പോൾ കിട്ടുന്ന വികാരം വളരെ വലുതാണ്” ഗ്വാർഡിയോള മെസ്സിയെക്കുറിച്ച് പറഞ്ഞു.

2008 മുതൽ 2012 വരെയുള്ള ബാഴ്‌സലോണയിലെ തന്റെ മഹത്തായ നാല് വർഷങ്ങളിൽ ഗ്വാർഡിയോള മെസ്സിയെ പരിശീലിപ്പിച്ചിട്ടുണ്ട്.ഇരുവരും ചേർന്ന് ചാമ്പ്യൻസ് ലീഗിലെ രണ്ട് കിരീടങ്ങൾ ഉൾപ്പെടെ 14 കിരീടങ്ങൾ ഉയർത്തി, അതിൽ ആദ്യത്തേത് 2009-ൽ ചരിത്രപരമായ ട്രിബിളിന്റെ ഭാഗമായിരുന്നു. അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടം ലോകകപ്പിൽ ഊർജം പകരുമെന്ന് ഗാർഡിയോള പറഞ്ഞു. അർജന്റീനയ്‌ക്കൊപ്പമുള്ള മെസിയുടെ ആദ്യ അന്താരാഷ്ട്ര ട്രോഫി ആയിരുന്നു കോപ്പ അമേരിക്ക.അതിനുമുമ്പ് മെസ്സിയും ടീമും മൊത്തം നാല് പ്രധാന ഫൈനലുകളിൽ തോറ്റിരുന്നു – മൂന്ന് കോപ്പ അമേരിക്കയിലും ഒന്ന് ലോകകപ്പിലും.

ലോകകപ്പിലും സമാനമായ നേട്ടം പുറത്തെടുക്കാൻ മെസ്സിക്കും അര്ജന്റീനക്കും സാധിക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.”ഏത് ഗ്രൂപ്പിനും കോപ്പ അമേരിക്ക നേടുന്നത് “ഞങ്ങൾ അത് ചെയ്തു” എന്ന തോന്നൽ നൽകുന്നു, അത് ലോകകപ്പിൽ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.സ്കലോനിയുടെ ടീമിനെ ഞാൻ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂ അവർ വളരെക്കാലമായി തോറ്റിട്ടില്ല അവർ വിജയിക്കുന്നു, തോൽക്കുന്നില്ല എന്ന തോന്നൽ അവർക്ക് നിങ്ങൾക്ക് ശക്തി നൽകും” ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

Rate this post