ബാഴ്സലോണയിൽ കൂമാൻ ഉപയോഗിക്കുന്നതു പോലെ ഒരിക്കലും മെസിയെ നമ്പർ 9 പൊസിഷനിൽ അർജൻറീന ടീമിൽ കളിപ്പിക്കില്ലെന്ന് പരിശീലകൻ സ്കലോണി. സുവാരസ് ടീം വിട്ടതോടെ മികച്ചൊരു സ്ട്രൈക്കറില്ലാത്ത ബാഴ്സ കഴിഞ്ഞ മത്സരത്തിൽ മെസിയെ ഫാൾസ് 9 പൊസിഷനിൽ കളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അർജൻറീന പരിശീലകൻ തന്റെ നിലപാടു വ്യക്തമാക്കിയത്.
“അർജന്റീന ടീമിന്റെ കയ്യിൽ പന്തുള്ളപ്പോൾ മെസിക്കു മുന്നിൽ താരങ്ങളെ അണി നിരത്തി കളിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ കോപ അമേരിക്കയിൽ ഈ തന്ത്രം ഫലം കണ്ടിരുന്നു. മെസിക്കു മുന്നിൽ കളിക്കാരുണ്ടെങ്കിൽ അദ്ദേഹത്തിന് ഡീപിലേക്ക് ഇറങ്ങാനും അസിസ്റ്റുകൾ നൽകാനും എളുപ്പമാണ്.” ലിബറയോടു സംസാരിക്കുമ്പോൾ സ്കലോനി വ്യക്തമാക്കി.
അടുത്ത മാസം ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസി പങ്കെടുത്ത് മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയും സ്കലോനി പങ്കു വെച്ചു. അതേ സമയം മികച്ച സ്ട്രൈക്കർ ടീമിലില്ലാത്ത പ്രശ്നം പരിഹരിക്കാൻ ബാഴ്സലോണ ശ്രമങ്ങൾ തുടരുന്നുണ്ട്.