‘പ്രായം തളർത്താത്ത പെപെ’ : ലോകകപ്പിൽ റെക്കോർഡ് നേട്ടവുമായി പോർച്ചുഗീസ് പ്രതിരോധ താരം |Qatar 2022 |Pepe

ഇന്നലെ സ്വിറ്റ്‌സർലൻഡിനെതിരെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ 32 ആം മിനുട്ടിൽ കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നേടിയ ഗോളോടെ ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനായി പെപ്പെ മാറി.

സഹ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് പെപെ മറികടന്നത്. ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും പോർച്ചുഗീസ് ക്യാപ്റ്റൻ സ്വന്തമാക്കി.എക്കാലത്തെയും പഴയ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ 1994 ലോകകപ്പിൽ റഷ്യയ്‌ക്കെതിരെ സ്‌കോർ ചെയ്യുമ്പോൾ 42 വയസും 39 ദിവസവും പ്രായമുള്ള റോജർ മില്ലയ്ക്ക് പിന്നിലാണ് 39 വയസും 283 ദിവസവും പ്രായമുള്ള പെപ്പെ.റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിലിരുത്തിയ ശേഷം പെപ്പെയാണ് ടീമിനെ നയിച്ചത്.

2008 യൂറോയിൽ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിന് ശേഷം ഇതാദ്യമായാണ് റൊണാൾഡോ ഒരു പ്രധാന ടൂർണമെന്റിൽ ബെഞ്ചിൽ ഇരിക്കുന്നത്.ബ്രസീലിൽ ജനിച്ച പെപെ 2007 ലാണ് പോർച്ചുഗൽ ദേശീയ ടീമിന്റെ ജേഴ്‌സി ആദ്യമായി അണിയുന്നത്. 132 മത്സരങ്ങൾ കളിച്ച പെപ് അവർക്കായി 8 ഗോളുകൾ നേടിയിട്ടുണ്ട്.2016 യൂറോ ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട പെപ്പെ പോർച്ചുഗലിന്റെ കിരീട വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.

പോർച്ചുഗീസ് ക്ലബ് മാരിട്ടീമോയിലൂടെ കരിയർ ആരംഭിച്ച പെപ്പയെ 2004 ൽ പോർട്ടോ സ്വന്തമാക്കി. പോർട്ടോക്കായുള്ള മികച്ച പ്രകടനം അദ്ദേഹത്തെ 2007 ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിസിലെത്തിച്ചു.2017 വരെ റയൽ ജേഴ്സിയണിഞ്ഞ പെപെ മൂന്ന് ലാ ലിഗാസ്, മൂന്ന് ചാമ്പ്യൻസ് ലീഗ്, രണ്ട് കോപ ഡെൽ റേ എന്നിവ നേടുകയും ചെയ്ത. അതിന് ശേഷം രണ്ടു വര്ഷം തുർക്കി ക്ലബ് ബേസിക്തസിൽ കളിച്ചെങ്കിലും 2019 ൽ വീണ്ടും പോർട്ടോയിലേക്ക് മടങ്ങിയെത്തി.