അവർ സാധാരണക്കാരായ ആളുകൾ മാത്രം : എംഎൻഎം ട്രിയോയെ കുറിച്ച് സഹതാരം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിലാണ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി ലാലിഗയിൽ നിന്നും ഒരു മിഡ്ഫീൽഡറേ ടീമിലേക്ക് എത്തിച്ചത്.വലൻസിയയുടെ സ്പാനിഷ് താരമായ കാർലോസ് സോളറെയായിരുന്നു പിഎസ്ജി സ്വന്തമാക്കിയിരുന്നത്. 21 മില്യൺ യൂറോ താരത്തിനു വേണ്ടി ആകെ പിഎസ്ജി ചിലവഴിക്കേണ്ടി വന്നു.പിഎസ്ജി ജഴ്സിയിൽ അരങ്ങേറ്റം നടത്താനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ കാർലോസ് സോളർ പിഎസ്ജിയിലെ വിഖ്യാത ട്രിയോ ആയ മെസ്സി- നെയ്മർ- എംബപ്പേ കൂട്ടുകെട്ടിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് എല്ലാത്തിനേക്കാളും അപ്പുറം ഈ മൂന്നു താരങ്ങളും സാധാരണക്കാരായ ആളുകളാണ് എന്നാണ് സോളർ പറഞ്ഞിട്ടുള്ളത്. അതായത് താരജാഡയോ തലക്കനമോ ഈ മൂന്നു താരങ്ങൾക്കും ഇല്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

‘ എല്ലാത്തിനേക്കാളും ഉപരി അവർ മൂന്നുപേരും സാധാരണക്കാരായ ആളുകളാണ്. നിങ്ങൾ അവരോടൊപ്പം ഉള്ള സമയത്ത് നിങ്ങൾക്ക് അവരോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരോട് സംസാരിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. അവർ എല്ലാവരെയും പോലെ സാധാരണക്കാരായ ആളുകൾ തന്നെയാണ് ‘ സോളർ തുടർന്നു.

‘ ഇവിടെ പിഎസ്ജിയിൽ നമുക്കുള്ള രീതിയിൽ ഗെയിമിനെ അവർ ഒരുക്കി തരും.ഇവിടെ എനിക്ക് ഒരു പ്രധാനപ്പെട്ട താരമായി മാറാൻ കഴിയും എന്നതുകൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നതും അഞ്ചുവർഷത്തെ കരാറിൽ ഒപ്പുവച്ചതും. പരിശീലകൻ വളരെ മികച്ച രൂപത്തിലാണ് പെരുമാറുന്നത്.മാത്രമല്ല സീരിയസായി കാര്യങ്ങളെ എടുക്കുന്നുമുണ്ട്.എന്താണ് വേണ്ടത് എന്നുള്ളത് കൃത്യമായി അദ്ദേഹത്തിന് തന്നെ അറിയാം ‘ സോളർ പൂർത്തിയാക്കി.

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെയുള്ള മത്സരത്തിൽ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് താരം ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.കൂടാതെ ലീഗ് വണ്ണിലും അദ്ദേഹം ഒരു മത്സരം കളിച്ചിട്ടുണ്ട്. ക്ലബ്ബിനെ തിരക്കേറിയ ഷെഡ്യൂളുകൾ വരുന്നതിനാൽ താരത്തിനും അവസരങ്ങൾ നൽകാനുള്ള പദ്ധതിയിലാണ് പരിശീലകൻ ഉള്ളത്.