കൈലിയൻ എംബാപ്പെ പിഎസ്ജിയിൽ നിന്നും പുറത്തേക്ക് തന്നെ, സ്റ്റേഡിയത്തിൽ നിന്നും സ്റ്റാർ സ്‌ട്രൈക്കറുടെ പോസ്റ്റർ നീക്കം ചെയ്തു |Kylian Mbappe

പാരീസ് സെന്റ് ജെർമെയ്‌നും കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധത്തിന് അവസാനമാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ക്ലബും എംബാപ്പയുമായുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ഹോം സ്റ്റേഡിയമായ പാർക്ക് ഡെസ് പ്രിൻസസിൽ എംബാപ്പെയുടെ പോസ്റ്ററുകൾ പിഎസ്ജി നീക്കം ചെയ്തിരിക്കുകയാണ്.

പാരീസിലെ ക്ലബിന്റെ ഔദ്യോഗിക ഷോപ്പുകളിൽ കൈലിയന്റെ ജേഴ്സിയുടെ വിൽപ്പന അവസാനിപ്പിച്ചിരിക്കുകയാണ്.തന്റെ നിലവിലെ കരാർ പുതുക്കേണ്ടതില്ലെന്ന എംബാപ്പെയുടെ തീരുമാനത്തിനിടയിൽ ഫ്രഞ്ച് ഇന്റർനാഷണലിനെ പാരീസുകാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ലിഗ് 1 ഭീമന്മാർ ഒരു സൗജന്യ ട്രാൻസ്ഫറിൽ തങ്ങളുടെ സ്റ്റാർ ഫോർവേഡ് നഷ്ടപ്പെടുത്താൻ തയ്യാറല്ല അത്കൊണ്ട് തന്നെ ഈ സമ്മറിൽ അദ്ദേഹത്തെ വിൽക്കാൻ ആഗ്രഹിക്കുന്നു.

ജപ്പാനിലെ ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാൽ എംബാപ്പെയെ പിഎസ്ജിയുടെ ആദ്യ ടീമിന്റെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി.ഫ്രഞ്ച് ക്ലബ് ജപ്പാനിൽ കളിക്കുമ്പോൾ എംബാപ്പെ പാരീസിൽ റിസർവ് ടീമിനൊപ്പം പരിശീലിക്കുകയാണ്.24-കാരൻ ക്ലബ് വിടുകയാണെങ്കിൽ റയൽ മാഡ്രിഡിൽ ചേരുമെന്നുറപ്പാണ്.2017-ൽ മൊണാക്കോയ്ക്ക് നൽകിയ ഫീസ് തിരിച്ചുപിടിക്കാൻ PSG ആഗ്രഹിക്കുന്നു.

ലിഗ് 1 ക്ലബ് അവരുടെ വിലപ്പെട്ട കളിക്കാരന് 250 മില്യൺ യൂറോ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആഗസ്റ്റ് 12 ശനിയാഴ്ച ലോറിയന്റിനെതിരെ PSG അവരുടെ ലീഗ് 1 ടൈറ്റിൽ ഡിഫൻസ് കിക്ക്-സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങുകയാണ്, എംബാപ്പെയെ ടീമിൽ ഉൾപ്പെടുത്തുമോ അതോ ഫസ്റ്റ്-ടീം ആക്ഷനിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന് കണ്ടറിയണം.

Rate this post