ലാ ലീഗയിൽ മെസ്സിക്കെതിരെ കളിച്ച താരം പിഎസ്ജിയിൽ സൂപ്പർ താരത്തിനൊപ്പം കളിക്കും |PSG

സ്പാനിഷ് ക്ലബ് ആയ വലയൻസിയയുടെ സൂപ്പർ താരം കാർലോസ് സോളർ ഇനി പി എസ് ജിക്ക് വേണ്ടി പന്ത് തട്ടും. താരത്തിനു വേണ്ടി ഇരു ക്ലബ്ബുകളും ധാരണയിലെത്തി. 17 മില്യൺ യൂറോ ട്രാൻസ്ഫർ ഫീയും അഡീഷണൽ ബോണസും അടക്കം 20 മില്യനാണ് പി എസ് ജി സൂപ്പർതാരത്തെ ടീമിൽ എത്തിച്ചത്.

അഞ്ചുവർഷത്തെ കരാറിലാണ് താരം ഒപ്പുച്ചിരിക്കുന്നത്. കഴിഞ്ഞദിവസം തങ്ങളുടെ ക്യാപ്റ്റനെ ടീമിൽ നിലനിർത്തുവാൻ വലയൻസിയ ശ്രമിച്ചെങ്കിലും സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നെയ്മർ, എംബാപ്പെ എന്നിവരുടെ കൂടെ പന്തു തട്ടാൻ ലഭിച്ച അവസരം സോളർ നഷ്ടപ്പെടുത്താതെയിരിക്കുകയായിരുന്നു. ബോണസ് അടക്കം താരത്തിന്റെ ശമ്പളം 3.2 മില്യൺ ആയിരിക്കും. വലയൻസിയ യൂത്ത് അക്കാദമിയിലെ ടോപ് സ്കോറർ ആയിട്ടായിരുന്നു താരം മെയിൻ ടീമിലേക്ക് എത്തിയത്. അവിടെനിന്നും ആരംഭിച്ച യാത്രയിൽ വലയൻസിയയെ നയിക്കാനും താരത്തിന് സാധിച്ചു.

രണ്ടു മാസങ്ങൾക്കപ്പുറം വരാനിരിക്കുന്ന ലോകകപ്പിനു വേണ്ടിയുള്ള സ്പാനിഷ് ടീമിൽ സ്ഥാനം ലഭിക്കണമെങ്കിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുത്തെ മതിയാവൂ. അതുകൊണ്ടുതന്നെ പി എസ് ജിയിൽ ഇനി ലഭിക്കുന്ന അവസരങ്ങൾ നല്ല രീതിയിൽ മുതലാക്കാൻ സോളറിന് സാധിക്കണം. വലയൻസിയയിൽ ലഭിച്ച അവസരങ്ങളെ പോലെ പി എസ് ജിയിൽ അവസരം ലഭിക്കണമെങ്കിൽ സോളർ നന്നായി കഷ്ടപ്പെടേണ്ടി വരും. പി എസ് ജി യിലേക്ക് ചേക്കേറുന്നതിനു പുറമേ ഖത്തർ വേൾഡ് കപ്പിനുള്ള സ്പാനിഷ് ടീമിൽ സ്ഥാനം നേടുക എന്നത് തന്നെയായിരിക്കും സൂപ്പർതാരത്തിന്റെ ലക്ഷ്യം.

വിറ്റിൻഹ, റെനാറ്റോ സാഞ്ചസ്, നാപ്പോളിയിൽ നിന്നുള്ള ഫാബിയാൻ റൂയിസ് എന്നിവർക്ക് ശേഷംഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാരിസിൽ എത്തുന്ന നാലാമത്തെ മിഡ്ഫീൽഡറാണ് സോളർ.ഒരു ഘട്ടത്തിൽ PSG യുടെ ഏറ്റവും ദുർബ്ബലമായിരുന്ന ഒരു വിഭാഗമായിരുന്നു മിഡ്ഫീൽഡ് .മാർക്കോ വെറാട്ടി മാത്രമായിരുന്നു വിശ്വസിക്കാവുന്ന ഒരു താരം. എന്നാൽ ഈ സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് മിഡ്ഫീൽഡ് കൂടുതൽ ശക്തിയുള്ളതാക്കിയിരിക്കുകയാണ്. വലൻസിയ യൂത്ത് ടീമിലൂടെ വളർന്നു വന്ന സോളർ 2016 മുതൽ അവർക്കായി 226 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയിട്ടുണ്ട്. 2021 ൽ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച 25 കാരൻ അവർക്കായി 9 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post